“കിരൺ നു നിന്നെ ഇഷ്ടം ആണോ അല്ലയോ എന്നൊക്കെ അവൻ പറയട്ടെ, നീ നിന്റെ കാശിന്റെ ഹുങ്ക് മാക്സിമം കാണിക്കും ന്ന് എനിക്കറിയാം നടക്കട്ടെ ഞാൻ എന്നാൽ കഴിയുന്ന പോലെ ഞാനും ചെയ്തോളാ.. അതേ പിന്നെ കാശ് കൊടുത്ത് വാങ്ങാൻ കിട്ടുന്ന പലതും നാട്ടിൽ ഉണ്ട് പക്ഷെ ഒരാളുടെ മനസ് അതിൽ കിട്ടില്ല നീ അത് മനസിലാക്കിക്കോ ”
അവൾ അതും പറഞ്ഞു നടന്നു പോകുമ്പോൾ അക്ഷര അവിടെ സ്തബ്ധയായി നിൽക്കുകയായിരുന്നു
…………………………………………………………………..
ഹോസ്പിറ്റലിൽ…
“ടാ ജെറി സമയം എന്തായടാ ”
ബെഡിന് സൈഡിൽ ഇരുന്ന് ഗെയിം കളിക്കുന്ന ജെറിയെ നോക്കി കിരൺ ചോദിച്ചു
“എന്താണ് മോനെ എന്തിനാ നിനക്ക് ഇപോ സമയം അറിഞ്ഞിട്ട് ആരെ കാണാനാ അക്ഷരയെ ആണേൽ കോളേജ് വിടാൻ ഇനിയും സമയം ഉണ്ട് നീ വെയിറ്റ് ചെയ്”
ജെറി ഒരു കള്ള ചിരിയോടെ ചോദിച്ചു
” പോ കൊപ്പേ … നിന്നോട് ചോദിക്കാൻ പോയ എന്നെ പറഞ്ഞ മതി ”
“ഊവ ഊവെ നിനക്ക് അവളെ ജീവൻ ആണെന്ന് എനിക്ക് അറിയില്ലേ ന്നിട്ട് എന്ത് ഷോ ആണ് കിടന്നു കാണിക്കുന്നെ നീ ”
“പൊടാ”
കിരൺ കണ്ണടച്ചു കിടന്നു
ആരോ റൂമിലേക്ക് കയറി വരുന്ന അറിഞ്ഞാണ് അവൻ കണ്ണു തുറന്നത് ,
“അല്ല ഇതാരാ ഐശ്വര്യ യോ ” ജെറി അത്ഭുതതോടെ ചോദിച്ചു
“ഐശ്വര്യ നീ എന്താ ഇപോ ഇവിടെ കോളേജ് വിട്ടോ ??” കിരണും ഈ സമയത്ത് അവളെ അവിടെ ക്കണ്ട അത്ഭുതത്തിലാണ്