” എനിക്ക് ഉണ്ട് നീ വന്നേ ”
അക്ഷര അവളെ പിടിച്ചു വലിച്ചുകൊണ്ട് ക്യാന്റീനിന് അടുത്തുള്ള ആൽമര ചുവട്ടിലേക്ക് പോയി
” ടി എന്താ നിന്റെ ഉദ്ദേശ്യം”
“ങേ… എന്ത് ഉദ്ദേശ്യം ”
അക്ഷരയുടെ ചോദ്യം കേട്ട് നീരസത്തോടെ ഐശ്വര്യ അവളെ നോക്കി
“എനിക്ക് എല്ലാം അറിയാം അന്ന് എന്റെ ഫോണിൽ നിന്ന് മെസ്സേജ് അയച്ചു കിരൺ നെ റൂമിൽ എത്തിച്ചത് നീയാണ് ന്ന് , അതാ ചോദിച്ചത് എന്താ നിന്റെ ഉദ്ദേശ്യം ന്ന് ”
” ഒ അതാണോ…അവനെ നീ ചതിക്കാൻ അല്ലെ നോക്കുന്നത് അതിന് ഞാൻ സമ്മതിക്കില്ല അത്ര തന്നെ , പിന്നെ നീ എന്റെ മുഖത്ത് നോക്കി അത് പറഞ്ഞതും അല്ലെ ആ വോയ്സ് ഞാൻ ജെറിക്ക് മനപൂർവ്വം കൊടുത്തത് തന്നെയാണ്”
ഐശ്വര്യ ഒരു പുച്ഛത്തോടെ അവളോട് പറഞ്ഞു
” ടി നീ കരുതുന്ന പോലെ അല്ല ഞാനന്ന് നിന്നോട് പറഞ്ഞത് ഒക്കെ ഉള്ളതാണ് പക്ഷെ … പക്ഷെ..ഇപോ എനിക്ക് അങ്ങനെ ഒരു ചിന്തയും ഇല്ല . ”
അക്ഷര അപേക്ഷ രൂപേണ പറഞ്ഞു
“ഹ ഹ ഒന്ന് പോടി നിനക്ക് ഇട്ട് തട്ടാൻ അവനെ അങ്ങനെ ഞാൻ വിട്ട് തരില്ല അവനെ എനിക് വേണം .. അത്രക്ക് അത്രക്ക് ഇഷ്ടമാണ് എനിക്കവനെ ”
അവളുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അക്ഷര കേട്ടത്
” നീ എന്തൊക്കെ ആണ് പറയുന്നത് കിരൺ നു എന്നെയാണ് ഇഷ്ടം നീ അതിനിടയിൽ കൂടെ വെറുതെ ഉണ്ടാകാൻ നിക്കല്ലേ ”
അക്ഷര ചീറി കൊണ്ട് പറഞ്ഞു