അത് കേട്ടതും രാജശേഖരൻ സോഫയിൽ നിന്ന് എണീറ്റ് പോയി
“അത് … നമ്മുടെ ഹോസ്പിറ്റലിൽ അവളുടെ മോനെ അഡ്മിറ്റ് ആക്കിയിട്ടുണ്ടായിരുന്നു.. അതുമല്ല അക്ഷര യുടെ ക്ലാസ് മേറ്റ് കൂടെയാണ് അവൻ അവളാണ് അവനെ അവിടെ ആക്കിയത് എന്തോ ആക്സിഡന്റ് കേസ് ആണ് ”
“എന്നിട്ട്… എന്നിട്ട് നീ കണ്ടോ അവളെ ”
“കണ്ടു ”
“പ്രതാപാ…..” രാജശേഖരൻ ന്റെ ഉച്ചത്തിൽ ഉള്ള വിളിയിൽ ഒരു ഭയം ഉണ്ടായിരുന്നു
“പക്ഷെ അവൾക്ക് എന്നെ മനസിലായോ ന്ന് ഉറപ്പില്ല ഞാൻ അങ്ങനെ മുഖം കൊടുക്കാനും നിന്നില്ല പെട്ടെന്ന് തിരിഞ്ഞു പോന്നു ,”
“എടാ അക്ഷര യെ അവൾക്ക് അറിയാമോ”
“അതേ ന്ന് തോന്നുന്നു അവൾ ടെ ഫ്രണ്ടിന്റെ അമ്മയല്ലേ ”
“എടാ അപ്പോ അവൾ … അക്ഷര എല്ലാം അറിഞ്ഞു കാണുമോ”
“ഏയ് ഞാനും അത് ആദ്യം ഭയന്നു അവളെ അന്ന് വലിച്ചു വീട്ടിലേക്ക് ഞാൻ കൊണ്ടു പോന്നു അവൾ എന്നോട് കുറെ ചോദിച്ചു ഞാൻ എന്തിനാ മീനാക്ഷി യെ കണ്ടു പെട്ടെന്ന് ഇറങ്ങി പോന്നത് എന്നൊക്കെ . ”
“എന്നിട്ട്?? ” രാജശേഖരൻ ന്റെ മുഖത്ത് ആകാംഷ നിറഞ്ഞു
“എന്നിട്ട് എന്താ ഞാൻ ഒന്നും പറഞ്ഞില്ല അതുമല്ല അവളും പറഞ്ഞു കാണാൻ സാധ്യതയില്ല