“ആ അവൾ ടെ പഠിപ്പ് കഴിയട്ടെ ന്ന് ഓർത്ത ഞാൻ ഇങ്ങനെ വെയിറ്റ് ചെയ്യുന്നത് നമുക്കു നോക്കാം ടാ പറ്റിയ പെട്ടന്ന് തന്നെ നോക്കാം ”
“അതിപ്പോ പഠിപ്പ് കല്യാണം കഴിഞ്ഞും ആവമല്ലോ ”
“ആ അതേ നമുക്ക് നോക്കാം .. പിന്നെ എനിക്ക് വേറൊരു കാര്യം പറയാന്നുണ്ട് ”
“എന്താടാ”
“എടോ.. താൻ ഒന്ന് വെളിയിൽ നിന്നെ ”
പ്രതാപൻ ഹാളിൽ സൈഡിൽ നിന്ന് പത്രം നോക്കുന്ന രാജശേഖരൻ ന്റെ ഡ്രൈവറോട് പറഞ്ഞു . അത് കേട്ടതും അയാൾ അപ്പോ തന്നെ ഹാളിൽ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി
“എന്താടാ ” എല്ലാം ശ്രദ്ധിച്ച രാജശേഖരൻ ശബ്ദം താഴ്ത്തി ചോദിച്ചു
” എടാ ഞാൻ കഴിഞ്ഞ ഇടക്ക് മറ്റേ അവളെ വീണ്ടും കണ്ടു”
” ആരെ??” രാജശേഖരൻ ഒന്നും മനസിലാകാതെ ചോദിച്ചു
“എടാ ആരെ കണ്ടാൽ ആണ് ഞാൻ ഇങ്ങനെ ഒക്കെ നിന്നോട് വന്നു പറയുക ആലോചിച്ചു നോക്ക് ” പ്രതാപൻ പറഞ്ഞു
“നീ…. നീ പറയുന്നത് …. മീനു…. മീനാക്ഷി ??? ” രാജശേഖരൻ ന്റെ മുഖം ഇരുണ്ടു
“ആ അതേ അവളെ തന്നെ ”
“എവിടെ വച്ച് ” …