ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

 

“അല്ലടി ഈ വണ്ടി എങ്ങനെ വീട്ടിൽ ആരാ കൊണ്ടു വച്ചത് ”

 

“ആ അത് ഞാൻ ആ ഷോറൂമിലെ പിള്ളേരോട് പറഞ്ഞിരുന്നു ആരും അറിയാതെ അവിടെ കൊണ്ട് വച്ചിട്ട് പോണം സർപ്രൈസ് ആണെന്ന് ”

 

” ഹോ നിന്നെ സമ്മതിക്കണം ”

 

“ഞാൻ കിടു അല്ലെ ”

 

“അതേ അതേ ” കിരൺ ചിരിച്ചു

 

“പിന്നെ നമുക്ക് ഇന്ന് ഒരു സ്‌ഥലം കേറിയിട്ട് പോവമേ ”

 

“എവിടെ ”

 

” അതൊകെ ഉണ്ട് നീ അവിടെ ഇരിക്ക് ”

 

കിരൺ ശിവന്റെ അമ്പലം എത്തിയപ്പോൾ വണ്ടി ഓടിച്ചു അമ്പലത്തിനു മുന്നിൽ കൊണ്ടു വച്ചു അവർ രണ്ടും കൂടെ അകത്തേക്ക് കയറി തൊഴുതു

ഭഗവാന്റെ മുന്നിൽ നിന്ന് അവൻ പ്രാർഥിച്ചത് അവളെ എന്നും ഇതുപോലെ കൂടെ ഉണ്ടാവാൻ ഭാഗ്യം ഉണ്ടാവനെ എന്നായിരുന്നു .

കണ്ണു തുറന്നു നോക്കുമ്പോ തന്ന തന്നെ നോക്കി നിൽക്കുന്ന കിരൺ നെ അവൾ കണ്ണ് കൊണ്ട് എന്താ ന്ന് ചോദിച്ചു

“എന്ന നോക്കി നിക്കുവാ ചെക്കാ ഭഗവാനെ തൊഴു “

 

“ഒ എനിക്ക് ഭഗവാനെ ഒന്നും കാണേണ്ട എനിക്ക് ദേവി ഉണ്ട് അത് മതി “

 

“ദേവിയോ ഏത് ദേവി “ അവൾ ചോദ്യരൂപേണ നോക്കി

“അതെല്ലോ എന്റെ ദേവി, ദെ എന്റെ മുന്നിൽ “

Leave a Reply

Your email address will not be published. Required fields are marked *