ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

“ഓഹോ ആണോ … എന്ന ഇത്ര മതി മറന്നു നോക്കാൻ ആയിട്ട്”

 

“അത് പിന്നെ ദേഷ്യം പിടിച്ച് നിൽകുന്ന നിന്റെ മുഖം പിന്നെ… പിന്നെ ഈ രണ്ട് ഉണ്ട കണ്ണുകൾ .. അതാണ് എന്നെ ഇങ്ങനെ ആകർഷിക്കുന്നത് ”

 

“ഹയ്യട റൊമാന്റിക് ഒക്കെ വരുന്നല്ലോ ചെക്കന് ”

 

” ഒ പോടി .. പക്ഷെ അതും കഴിഞ്ഞു ഞാൻ കരഞ്ഞുകൊണ്ട് അവിടുന്ന് ഓടി പോന്നത് ഇപ്പോഴും മനസിൽ  ഉണ്ടേ ”

 

അവൻ അത് പറഞ്ഞതും അക്ഷരയുടെ മുഖം പിന്നെയും മാറി

 

“കിരണേ പ്ലീസ്  ആ കാര്യം നീ ഇനി ഓർക്കരുത് ഒരുപാട്  ഞാൻ കരഞ്ഞിട്ടുണ്ട് പിന്നീട് അക്കാര്യം ഓർത്തിട്ട് .. നിന്റെ കാൽ പിടിച്ചു ഞാൻ മാപ്പ് പറയാം പ്ലീസ് ”

 

” അയ്യേ ഞാൻ ചുമ്മ പറഞ്ഞതാ നീ വിഷമിക്കല്ലേ ദെ ഞാൻ അതൊകെ അപ്പോഴേ മറന്നു വേണേൽ ഒരു ഉമ്മ കൂടെ തന്ന ഒന്നൂടെ മറക്കാം ”  കിരൺ കള്ള ചിരിയോടെ പറഞ്ഞു

 

“പ്ഫ പോടാ തെണ്ടി നിനക്ക് ഒരു മാസത്തേക്ക് ഉള്ള ക്വാട്ട കഴിഞ്ഞു . ഇനി അതും അയവിറക്കി കിടന്ന മതി ”

 

“ഒ സാരമില്ല ഞാൻ ഐശ്വര്യ ടെ കയ്യിന്ന് വാങ്ങികൊള്ള ”

Leave a Reply

Your email address will not be published. Required fields are marked *