: അമ്മാ ഞാൻ അവളെക്കാളും ഇളയതല്ലേ… അതും അല്ല അവൾക് ഇത് ഇഷ്ട്ടം ആകില്ല… (അവൾ ഒരിക്കലും ഇത് സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു )
:എനിക്ക് അതൊന്നും കുഴപ്പം ഇല്ല. അവൾക്കും ഇഷ്ട്ടം ആണെന്ന പറഞ്ഞെ എന്റെ മോൻ ആണ് ഇനി പറയണ്ടേ…
“എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ ആ പാവത്തിന്റെ കണ്ണുകൾ നിറയുന്നത് കാണാൻ എനിക്ക് കഴിയില്ല.
: എനിക്ക് സമ്മതം ആണ് അമ്മേ, അമ്മ പറയുന്ന ആരെ വേണേലും ഞാൻ കെട്ടാം… ( എന്നെ ഒന്ന് കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മയും തന്നു അമ്മ എന്നെകൊണ്ട് അകത്തേക്കു കേറി. പിന്നെ എല്ലാം ശട പാടെന്നു ആയിരുന്നു എന്നെ ഒരുക്കി മുണ്ട് എനിക്ക് ഉടുക്കാൻ അറിയില്ലായിരുന്നു ആരൊക്കയോ ഉടുപ്പിച്ചു മണ്ഡവത്തിൽ കൊണ്ട് പോയി ഇരുത്തി അവൾ വന്നു താലി കെട്ടി ചിഞ്ചു ഒരു പെങ്ങളുട കടമ എന്ന നിലയ്ക്ക് താലികെട്ടാൻ സഹായിച്ചു. വലം വയ്ക്കുമ്പോ മുണ്ട് ഊരി പോകുമോ എന്നായിരുന്നു എന്റെ പേടി. പിന്നെ ഫോട്ടോ എടുപ്പ് ഒക്കെ ആയിരുന്നു ഫോട്ടോ എടുത്തപ്പോൾ അവളുടെ ഇടുപ്പിൽ പിടിക്കാൻ പറഞ്ഞു എനിക്ക് ഒരു പേടി ഒന്നാതെ ഇവൾ . അതും അല്ല ഞാൻ ആദ്യമായി ഒരു പെണ്ണിനെ ഇടുപ്പിൽ പിടിക്കുനെ അതിന്റെ ടെൻഷൻ. ഞാൻ അവളെ നോക്കി അവൾ ഞാൻ എന്താ ചെയ്യാൻ പോകുന്നേ എന്ന് ഓർത്തു എന്റെ മുഖത്തോട്ട് നോക്കി നിൽപ്പാ. ഞാൻ ഉള്ള ധൈര്യം മുഴുവൻ ആവാഹിച്ചു ഇടുപ്പിൽ പിടിച്ചു അവൾ ഒന്ന് പിടഞ്ഞു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്കു ചെന്നു ഞങ്ങൾ. അവിടുത്തെ പരുപാടി ഉം കഴിഞ്ഞു ഞാൻ പോയി ഒന്ന് ഫ്രഷ് ആകാൻ ചെന്നപ്പോ എന്റെ റൂമിന്റെ ബാത്‌റൂമിൽ ആരോ ഉണ്ട് ആ നാറി ആയിരിക്കും എന്ന് ഓർത്തു. കോമൺ ബാത്‌റൂമിൽ പോയി കുളിച്ചു ഒരു ഷോർട്സ് മാത്രം ഇട്ടോണ്ട് ഹാളിൽ വന്നപ്പോ അവളും അവളുടെ കൂട്ടുകാരികളും. ഞാൻ നോക്കി ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞപ്പോൾ ഒരുത്തി എന്നോട് ചോദിച്ചു.)
:അല്ല അങ്ങനെ അങ്ങ് പോകുവാണോ നില്ക്കന്നെ…. ‘എന്നും പറഞ്ഞോണ്ട് എന്റെ കൈയിൽ പിടിച്ചു അവരുടെ കുട്ടത്തിൽ നിർത്തി. ഗൗരി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. ഇത് ഇപ്പോ എന്താ എന്ന് ഞാൻ അവളെ നോക്കിയപ്പോ കൂടെ നിന്നവൾ പറഞ്ഞു’
:ഹാ സന്ദീപ് ജിമ്മിൽ ഒക്കെ പോകാറുണ്ടോ… നല്ല ബോഡി ആണല്ലോ.
അവൾ എന്റെ സിസ്പാക്ക്ഇൽ ഒന്ന് കുത്തികൊണ്ട് ചോദിച്ചു എനിക്ക് പെട്ടെന്നു നാണം വന്നു അവൾ ആണെങ്കിൽ പറഞ്ഞവളെ കലിപ്പിച്ചു നോക്കുണ്ട്, എന്റെ ദൈവമേ ഇവളുടെ കണ്ണ് ഇപ്പോ വെളിയിൽ വരുമല്ലോ… ഞാൻ പെട്ടെന്നു അവിടെ നിന്ന് സ്കൂട്ട് ആകാൻ ആയി പറഞ്ഞു.
:ഹാ ജിമ്മിൽ പോകാറുണ്ട് ചേച്ചി. നിങ്ങൾ സംസാരിക്കു എനിക്ക് കുറച്ചു കാൾ ചെയ്യാൻ ഉണ്ട്….
‘എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ വേറെ ഒരുത്തി.’
: അല്ല സന്ദീപ് ഞങ്ങൾ വന്നത് ഇഷ്ടപ്പെട്ടില്ലേ അതാണോ പോകുന്നേ…