നീല മാലാഖ 2 [അജു]

Posted by

ഇത്ര ധൃതി ഒന്നും വേണ്ട പയ്യെ മതി തൂവൽ പക്ഷിയുടെ ഭാരം മാത്രം ഉള്ളത് കൊണ്ട് ഭാഗ്യത്തിന് മറിഞ്ഞില്ല

പതിയെ മുന്നോട്ട് ബുള്ളെറ്റ് നീങ്ങുമ്പോൾ ആ സൗണ്ടിന്റെ താളത്തിനൊത്ത് ന്റെ ഹൃദയവും മിടിക്കുന്നുണ്ടായിരുന്നു

കാരണം അവളുടെ കൈ എന്റെ വയറിലൂടെ ചുറ്റി ആ മിടിപ്പിന്റെ തൊട്ട് മുകളിൽ ആണ്

അവൾക്ക് അത് ചിലപ്പോൾ അറിയുന്നുണ്ടാവും എന്ന് എനിക്ക് തോന്നി പക്ഷെ അതിനും കൂടുതൽ താളത്തിൽ എൻജിൻ താളം പിടിക്കുന്നത്കൊണ്ട് അവൾ അത് അറിഞ്ഞില്ല

അങ്ങനെ ആ ഇരുപ്പ് പോകുംതോറും എന്നിലേക്ക് ചേർന്ന് വന്നു

ഞാൻ നന്നായി ആസ്വദിച്ച് ഇരിക്കുമ്പോൾ ആണ് തലയിലൂടെ ഒരു മിന്നൽ പാളൽ പെട്ടന്ന് ഇരുട്ട് കണ്ണിലേക്ക് ഞാൻ വേഗം സൈഡ് ആക്കി

പക്ഷെ വേറെ കുഴപ്പം ഒന്നും ഇല്ല രാവിടെ ഇത്ര സദോഷിച്ചതല്ലേ മാത്രമല്ല ജീവിതത്തിലെ ഏറ്റവും സന്ദോഷം നിറഞ്ഞ അനുഭവത്തിലൂടെ അല്ലെ കടന്ന് പോവുന്നത് അത് തലച്ചോറിന് താങ്ങാൻ കഴിയാത്തത് കൊണ്ടാവും

സൈഡ് ആക്കി തിരിഞ്ഞു നോക്കിയപ്പോൾ എന്താ എന്ന ഭാവത്തിൽ എന്നെ നോക്കുന്ന അവളുടെ മുഖം വീണ്ടും ദൃഷ്ടിയിൽ പതിഞ്ഞു ഒന്നും ഇല്ല എന്ന് തോളുകൾ കൊണ്ട് മറുപടി പറഞ്ഞു വീണ്ടും വണ്ടി നീങ്ങി

“അതേയ് ഇടക്ക് റോഡിലും നോക്കാം”

ആ പറച്ചിലിൽ വേഗം മിററിൽ നിന്നും കണ്ണ് മാറ്റി എന്തോ എന്ന ഭാവത്തിൽ ഞാൻ ഇരുന്നു

വേഗം തന്നെ ഞങ്ങൾ ഓഫീസിലേക്ക് എത്തുകയായിരുന്നു

അവിടെ വടംവലിയുടെ ഒരുക്കങ്ങൾ നടക്കുന്നത് കൊണ്ട് തന്നെ എല്ലാരും മുന്നിൽ തന്നെ ഉണ്ടായിരുന്നു ഞങ്ങളുടെ വരവ് കണ്ടപ്പോൾ തന്നെ അവിടെ നിന്നവരുടെ പകുതി പേരുടെയും ചുണ്ടിൽ ചിരി വിടർന്നു

പിന്നെ ചില കളിയാക്കൽ നോട്ടങ്ങളും ഞങ്ങളെ അങ്ങനെ കാണാൻ എന്റെ ഉള്ളിൽ ഉള്ളതിനെക്കാൻ ഇഷ്ടം അവർക്ക് ഉണ്ടായിരുന്നു എന്ന് പലരുടെയും മുഗബാവങ്ങളിൽ നിന്ന് വ്യക്തം എന്നെ അള്ളിപിടിച്ച് ഇരിക്കുന്ന അവൾക്ക് മാത്രം ഒരു മാറ്റവും ഞാൻ കണ്ടില്ല

അറ്റ് ലീസ്റ് ഒരു ഗ്യാപ് എങ്കിലും ഇടാമായിരുന്നു

അല്ല എന്തിനു എല്ലാരും അറിയട്ടെ എന്റെ പെണ്ണിനും എന്നെ ഇഷ്ടമാണെന്ന്

Leave a Reply

Your email address will not be published. Required fields are marked *