അതിന്റെ വിഷമം ഒക്കെ എനിക്കും അവനും ഉണ്ടായി.
അതോടെ മിണ്ടാൻ ഉള്ള മൂടും പോയി. പിന്നെ നീ ട്രൈ ചെയ്യാൻ സമ്മതിച്ചും ഇല്ലല്ലോ.”
“ച്ചി പോ ഏട്ടാ.”
“എന്തായാലും ഒരു ആണിന്റെ അത്രേ കഴിവ് ഉള്ള പെൺകുട്ടികളെ അല്ലെ നമുക്ക് കിട്ടിയത്.
ദേ ഇപ്പൊ ഇവനെയും.”
“അല്ലാ ഏട്ടാ
അവൻ നാട്ടിൽ വന്നോ.
ലർഡാക്കിൽ അല്ലെ ആയിരുന്നില്ലേ.”
“ഉം വന്നു.
ലീവ് കിട്ടി എന്ന് അവനെ കവലയിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു.
ഇന്ന് വൈകുന്നേരം നമുക്ക് പോകാന്നെ.
എന്റെ മരുമകനെ ഒക്കെ നിന്റെ വിട്ടുകാരുടെ മുമ്പിൽ ഇട്ട് ഷോ കാണിക്കാൻ ഉള്ളതാ.”
“ദേ ഏട്ടാ.
കളരി ആണെന്ന് പറഞ്ഞു ദേ എന്റെ കുട്ടിയെ ആരെങ്കിലും തല്ലിയാൽ ഏട്ടനോ ചേട്ടനോ എന്ന് ഞാൻ നോക്കില്ല രണ്ടിനെയും തല്ലും ഞാൻ.”
ഞാൻ ചിരിച്ചിട്ട്.
“എന്നെ ഒക്കെ തല്ലാൻ ഹെല്പ് ഉള്ളവർ മിലിറ്ററി ഉണ്ടേൽ. എനിക്ക് ഒന്ന് കാണണല്ലോ.”
അപ്പൊ തന്നെ കാർത്തികയുടെ അച്ഛൻ പറഞ്ഞു.
“പാര ഫോഴ്സ് തന്നെയാ.
അവന് മിലിറ്ററി കയറണം എന്ന് പറഞ്ഞു വാശി പിടിച്ചു പോയതാ.
ഇപ്പൊ ഓഫീസർ ലെവൽ ഒക്കെ ആണ്.
ഏതാണ്ട് നിന്റെ അത്രയും എജ് വരും.”
“പാരയോ?.
പേര് എന്നാ.”
“ജഗതിഷ്.”
കാർത്തിയുടെ മുഖത്തു ഒരു ചിരി വന്നു.
പിന്നെ വീട്ടിലേക് നടന്നു.
അർച്ചമ്മ ആണേൽ വെയില് കൊള്ളല്ലേ എന്ന് പറഞ്ഞു സാരി തുമ്പ് കൊണ്ട് തല ഒക്കെ മുടി കാർത്തിയുടെ.
അങ്ങനെ വീട്ടിൽ വന്നു.
കാർത്തിക ആണേൽ കൊതികുതി മൈൻഡ് പോലും ചെയ്യാതെ ഉമ്മറത് ഇരിക്കുന്നുണ്ട്. ഞങ്ങളെ കാണാത്ത മൈൻഡിൽ പുറത്ത് നിൽക്കുന്ന മാവിന്റെ കൊമ്പിലേക് നോക്കി ഇരുന്നു.
അർച്ചമ്മ എന്നാണെന്നു ചോദിച്ചിട്ടും ആ കുശുമ്പി പെണ്ണ് ജാഡ കാണിക്കുക ആണെന്ന് കാർത്തിക് മനസിലായി.
അവൻ അർച്ചമയെയും കൊണ്ട് ഉള്ളിലേക്ക് പോയി.
തിരിച്ചു മൈൻഡ് ചെയ്തില്ല.
അപ്പോഴാണ്.
അടുക്കളയിൽ പതുങ്ങി ഇരുന്നു അവളുടെ കുറുമ്പി അനിയത്തി കാർത്തിക ഉണ്ടാക്കി വെച്ചിരുന്ന സേമിയ പായസം കുടിച് കൊണ്ട് ഇരിക്കുന്നെ കണ്ടേ.