ഫോൺ വീണ്ടും റിങ്ങ് ചെയ്തു കൊണ്ടിരുന്നു..ശ്രീ അത് നോക്കാതെ കിടക്കുന്നത് കണ്ട് ജാനി റൂമിലേക്ക് കയറി ഫോൺ എടുത്തു…
“പെണ്ണേ അഭിമോനാണല്ലോ…നീയെന്താ എടുക്കാഞ്ഞത്…” അത് പറഞ്ഞു കൊണ്ട് തന്നെ ജാനി ആ കാൾ അറ്റന്റ് ചെയ്തു
“..ഹലോ…മോനെ ജനിയമ്മയാടാ അവളിങ്ങ് എത്തിയല്ലോ..നീയെവിടെയാ…”ഇങ്ങോട്ടുള്ള മറുപടിക്ക് മുൻപേ അവർ അങ്ങോട്ട് പറഞ്ഞു
മറുവശത്ത് നിന്നും അഭിയുടെതല്ലാത്ത ശബ്ദം കേട്ടപ്പോൾ ജാനി പെട്ടെന്ന് നിർത്തിയിട്ട്….”ഹാലോ അഭിമോനല്ലേ…പിന്നെ ആരാ ഇത്…അവനെവിടെ…?”
“എ…എ…എന്താ പറഞ്ഞേ….”?
“അയ്യോ മോനേ…എവിടെയാ അവൻ……”ജാനി അലറിവിളിച്ചു കരഞ്ഞുകൊണ്ടിരുന്നു
“അമ്മേ എന്താമ്മേ…എന്തിനാ കരയണെ….”അമ്മയുടെ കരച്ചിൽ കേട്ടതും ശ്രീ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു അമ്മയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അവൾ സംസാരിച്ചു…
“ഹലോ…ഇതാരാ സംസാരിക്കുന്ന അഭിയെവിടെ…?
മറുതലയ്ക്കൽ : ഈ ഫോണിന്റെ ഓണറിന്….ആൾക്കു ചെറിയൊരു ആക്സിഡന്‍റെ സംഭവിച്ചിട്ടുണ്ട്..പേടിക്കണ്ട ആളിനെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്….ഇവിടെ തഴുത്താലം ജങ്ഷനീന്ന് ഒരു 2 കിലോമീറ്റർ മാറിയായിരുന്നു അപകടം
അത്രയും കെട്ടപ്പോഴേക്കും ശ്രീയ്ക്ക് തല കറങ്ങുമ്പോലെ തോന്നി…ആവശ്യമില്ലാത്ത ഒരുപാട് ചിന്തകൾ അവളുടെ മനസ്സിലേക്ക് വന്നുവെങ്കിലും..അവനൊന്നും സംഭവിക്കില്ലെന്ന് ശക്തമായ ഒരു തോന്നൽ അതിനെയെല്ലാം കെടുത്തികളഞ്ഞു..പക്ഷെ ഇന്നത്തെയൊരു ദിവസം അവനോടൊരക്ഷരം മിണ്ടിയിട്ടില്ല എന്നുള്ളത് അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു…
ആ വാർത്ത അറിഞ്ഞിട്ടും അവൾ കരഞ്ഞില്ല…അവനൊന്നും സംഭവിക്കില്ല…എവിടെയോ ഒരു വെള്ളിവെളിച്ചം അവൾക്ക് പ്രതീക്ഷ കൊടുത്തുകൊണ്ടിരുന്നു..പക്ഷെ അവൾ വല്ലാതെ മൂകയായിരുന്നു…
വർത്തായറിഞ്ഞ സന്ധ്യ അലമുറയിട്ട് കരഞ്ഞു.. വല്ലാതെ ഭയന്നുപോയിരുന്നെങ്കിലും രാജീവ് തന്നാലാവും വിധം അയാൾ സമാധാനിപ്പിച്ചു…
അഭിനവിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ അവർ മൂന്നുപേരുമെത്തി…ഐ സി യൂവിലായിരുന്നു അവന്‍റെ ബോധം തെളിഞ്ഞിരുന്നില്ല…തലക്കുള്ളമുറിവിൽ നിന്നും നന്നായി ബ്ലഡ് ലോസ്സ് ഉണ്ടായി…കാലിനും പരിക്കു പറ്റിയിരുന്നു പിന്നെ കുറച്ചു മുറിവുകളും സംഭവിച്ചിട്ടുണ്ടായിരുന്നെന്നും ..കുറച്ചു മണിക്കൂറുകൾ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്ന് ഡോക്ടർ അവരെ അറിയിച്ചു..
കൃഷ്ണകുമാർ വിവരമറിഞ്ഞ് ഹോസ്പിറ്റലിലെത്തി…
“രാജീവെ…എന്താടാ പറ്റിയെ..എങ്ങനെയാ…” മകന്‍റെ അപകടം വിവരം അവശനാക്കിയ അച്ഛൻ രാജീവിനോടായി അയാൾ ചോദിച്ചു
“…എടാ എന്‍റെ മോൻ…അവനെ ഇവിടെ സമയത്ത് എത്തിച്ചിരുന്നില്ലെങ്കിൽ അവനിപ്പോ…….” ആ അച്ഛന്‍റെ വാക്കുകൾ പാതിമുറിഞ്ഞു….
“എന്തോന്നാടാ നീ ഈ കാണിക്കുന്നെ…ഇങ്ങനെ വിഷമിക്കാതിരിക്ക് നീ സന്ധ്യക്ക് ധൈര്യം കൊടുക്കേണ്ടത് നീയല്ലേ..നീ വന്നേ…”