ഞാൻ നോട്ടം മാറ്റി തലയണകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി…
കുറച്ചു കഴിഞ്ഞ് ചുമരിന്റെ വശത്തേക്ക് തല ചരിച്ചു…
എന്റെ നസാധ്വാരങ്ങളിലൂടെ ഒരു സുഖന്ധം അറിച്ചുകയറി.. കൂടെ ഒരു മൂളിപ്പാട്ടും….
ഗന്ധവും പാട്ടും എനിക്ക് ഏറെ ഇഷ്ടമായത്…
ഞാൻ തിരിഞ്ഞു നോക്കി കൈകളിൽ ഞാൻ ഇഷ്ടപെടുന്ന ബോഡി ലോഷൻ പുരട്ടുന്നു… കൂടെ പാട്ടും…
“””””തിങ്കൾപൂന്തെല്ലുരുക്കാൻ
തങ്കം കാച്ചുന്ന മെയ്യിൽ ആ..
മഞ്ഞൾപ്പൂവാക ചേർത്തും
നല്ലോരെള്ളെണ്ണ തേച്ചും
പൊന്നാമ്പല്‍പ്പൊയ്കയിൽ നീരാടും നേരമായ്
തേവാരക്കൊട്ടിലിൽ ചാന്താടും കാലമായ് ആ …ആ…””””
പാട്ടുമ്പാടി പയ്യെ നടന്നു ലൈറ്റിന്റെ സ്വിച്ചണച്ചു..
ഇരുട്ട്മാത്രം… അവളുടെ മേനിയുടെ വാസന…
അവളിപ്പോൾ കട്ടിലിന്റെ അടുത്താണെന്നുമനസിലായി..
പെട്ടെന്ന് ബെഡ്ലമ്പ് തെളിഞ്ഞു…