ഞങ്ങൾ ആണുങ്ങളെല്ലാം ലെച്ചുവിന്റെ വീട്ടിലെ വരാന്തയിൽ ഇരിന്നു ഇന്നുരാത്രിയുള്ള ഫുള്ളിന്റെയ് ഹാൾഫിന്റെയും കാര്യംപറയുമ്പോളാണ്.. സ്ത്രീജനങ്ങൾ അങ്ങോട്ട് വന്നത്…
അവർ വരുന്നത് കണ്ട് എനിക്ക് തോന്നിയത് ലെച്ചുവിനെ അവരെല്ലാരും അനയിച്ചു കൊണ്ടുവരുന്നതായിട്ടാണ്….
കാര്യമറിയാതെ നിന്ന ഞങ്ങളോടായി….
എന്റെ അച്ഛന്റെ അനിയന്റെ ഭാര്യ അതായത് എന്റെ കുഞ്ഞമ്മ പറഞ്ഞുതുടങ്ങി…
“”ലെച്ചുമോൾക് നല്ല ഛർദി……””
ഞാനുടനെ അവളെ നോക്കി….
അവൾ താഴേക്കുനോക്കി നിൽക്കുന്നു….
ഉടനെ അമ്മ….
“”ലെച്ചുന് വിശേഷം ഉണ്ട്….””
ഇതുകേട്ട എല്ലാവർക്കും സന്തോഷവും എനിക്ക് ആഹ്ലാദവും സന്തോഷവും ഒരുമിച്ചും വന്നു….
ഞാൻ അവളെ നോക്കി….
എല്ലാരും അവളെ ശ്രെദ്ധിക്കുന്നു എന്നത്കൊണ്ട് നാണം അവളെ മൂടിയിരുന്നു….. കൂടെ