“”അത് ഞാൻ ഒരു വള നോക്കിവച്ചിട്ടൊണ്ട്…… അത് നോക്കാം….””
“”മ്മ്മ്….. ഓക്കേ അതെങ്കി അത്….. അല്ല….. നീ വള എവിടെ നോക്കിവച്ചെന്ന പറയണേ….””
“”നമ്മള് കാശിക്ക് അരഞ്ഞാണം വാങ്ങീലെ അവിടെ…. ഞാൻ കണ്ടു നല്ല ഡിസൈൻ ഉള്ള വള…. ഒരു അഞ്ചു പാവനെങ്കിലും കാണും…. അതുവാങ്ങാം….””
“”ആഹ് വാങ്ങാം…..””
“”മ്മ് “”
അവളെനിക്കൊരുമ്മയുംതന്നു തിരിച്ചുകിടന്നു…. ആ തിരിഞ്ഞുകിടത്തം ഞാൻ പുറകിൽ നിന്ന് കെട്ടിപ്പിടുക്കാനുള്ള സിഗ്നൽ അവൾ തന്നതാണെന്ന് മനസിലായ ഞാൻ അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു കിടന്നു…. പിന്നെ ഞങ്ങൾ രണ്ടും നിദ്രയിലേക്ക്പോയി………
▪️▪️▪️▪️▪️▪️▪️▪️▪️▪️
രണ്ടുമാസങ്ങൾക്ക് ശേഷം….
പ്രിയയുടെ നിശ്ചയം കഴിഞ്ഞ് ചെറുക്കനും കൂട്ടരും പോയ്കഴിഞ്ഞു ഒരു നാലുമണി സമയം…
പ്രിയ ലെച്ചുന്റെ അനിയത്തിയാണ്… ശ്രീപ്രിയ….