മിഴി 2 [രാമന്‍]

Posted by

” കണ്ടോ ഇവൻ ഇങ്ങനെയാ… നിങ്ങളെ പറ്റി ഓക്ക്യിവൻ പറഞ്ഞു തന്നിട്ടുണ്ട്..എന്നിട്ട് എന്നെ ഒന്ന് പരിചയപ്പെടുത്തുകാ അതില്ല…”ചെറിയമ്മ അവരെ കളിപ്പിക്കാണെന്ന് തന്നെ മനസ്സിലായി.. കൂടെ നിന്നില്ലെങ്കിൽ ഞാൻ തന്നെയല്ലേ തോൽക്കാ. ഞാൻ ഉണ്ടായിരുന്ന വിഷമെല്ലാം വിട്ടു

“അനു…. ഇത് ഷെറിൻ.. എന്റെ കൂടെ പഠിച്ചതാ, ഇത് വിഷ്ണു ” രണ്ടു പേരോടും ഇളിച്ചുകൊണ്ട് ഞാൻ ചെറിയമ്മക്ക് പരിചയപ്പെടുത്തി.. ” “ഇത്…….”  കൂടെയുള്ള തെണ്ടിയെ അറിയുമെങ്കിലും അവനെ നോക്കി പേരറിയാത്ത പോലെ ഞാൻ നിർത്തി.. അവനിത്തിരി നാണിച്ചു… അയ്യേ എന്താ ആ കോലം..

“ഞാൻ ആഷിഖ്..”” അവന് തന്നെ പറഞ്ഞു…

” ഇതൊക്കെ എനിക്കറിയില്ലേ.. എന്നെ പരിചയപ്പെടുത്തണ്ടേ… ” ചെറിയമ്മയെന്നോട് ചെറിയ ദേഷ്യമഭിനയിച്ചു… എന്തൊക്കെയാണോ പറയുന്നത് പൊട്ടൻമാർക്ക് മനസ്സിലാകുന്നൊന്നും ഇല്ലായിരിക്കും…

“ഇത്….” ഞാൻ ചെറിയമയുടെ തോളിൽ പിടിച്ചു പറയാൻ തുടങ്ങിയതും അവള്‍ തടഞ്ഞു…

“വേണ്ട ഞാൻ തന്നെ പറയാം…”അവളിടയിൽ കേറി

“ഞാൻ അനുപമ രാജേന്ദ്രൻ.. ഡോക്ടർ ആണ്. അഭി കെട്ടാൻ പോകുന്നത് എന്നെയാട്ടോ. നിങ്ങളോട് പറഞ്ഞു കാണൂല്ലോ? കണ്ടിണ്ടാവില്ല ല്ലേ?” അവസാനം വാക്കുകൾ ഞാൻ ഞെട്ടി തരിച്ചു നിന്നു.. ചെറിയമ്മയുടെ ആ പറച്ചിൽ. ഞാൻ കെട്ടാൻ പോവുന്ന പെണ്ണോ?..മറ്റുള്ളവർ കാണാതെ ഞാൻ ഞെട്ടല് മായ്ച്ചു കളഞ്ഞു.. ഷെറിൻ ചെറിയമ്മയെ കണ്ടിട്ടുണ്ടോ ന്ന് അറീല്ല..പക്ഷെ വിഷ്ണു കണ്ടതല്ലേ. ചെറിയമ്മയാണ് അവനറിയാലോ..

നശിപ്പിച്ചു!!!ന്നാൽ ചെറിയമ്മക്കറിയില്ലല്ലോ? ന്നാലും എന്നെ അവരുടെ മുന്നിൽ താഴാതിരിക്കാൻ പറഞ്ഞതല്ലേ?.. അതേ രീതിയിൽ തന്നെ നിന്നു. ഞാൻ കെട്ടാൻ പോവുന്ന പെണ്ണായി ചെറിയമ്മയേ ഞാനാ ഇടുപ്പിൽ ചേർത്ത് പിടിച്ചു അവരോട് ചിരിച്ചു.. വിഷ്ണു ഒരു നോട്ടം എന്നെ നോക്കിയെങ്കിലും… ആ മുഖം അതേ പോലെ താഴ്ന്നു… നിക്കട്ടെ അവരറിഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല..ഷെറിന്റെ മുഖമാണ് ഇപ്പൊ കാണേണ്ടത് ഇല്ലാതായി എന്ന് പറയുന്നപോലെ.. അവൾ കരുതിയിട്ടുണ്ടാവും ഞാൻ വിരഹഗാനവും കേട്ട് വല്ലയിടത്തും കിടന്നു മോങ്ങാണെന്ന്..

“എന്നാൽ നമുക്ക് ഇവരുടെ കൂടെ കട്ട്‌ ചെയ്താലോ “” കയ്യിലുള്ള കേക്ക് ചെറിയമ്മ മുന്നിൽ മേശയിൽ വെച്ചു എന്നോട് ചോദിച്ചു .. ചെറിയൊരു കേക്ക്.. ഇവരെ കണ്ടു വാങ്ങിയത് തന്നെ…

Leave a Reply

Your email address will not be published. Required fields are marked *