എന്നെ പിന്തിരിപ്പിക്കാൻ എന്തായിപ്പോ?..
“അവനൊരു പൊട്ടന് അല്ലാതെന്താ ” പുറകിലെ ടേബിളിൽ നിന്നുള്ള ശബ്‌ദം വല്ലാതെ പരിചയമുള്ളതാണ്…. എന്റെ തൊട്ടു ബാക്കിൽ അറിയുന്ന ആളാണ്…
“ഡാ അങ്ങനെ ഒന്നും പറയണ്ടട്ടോ… നീയൊക്കെ അവനുള്ളതോണ്ടാ ഇങ്ങനെ നിക്കുന്നത്.,..നീയും മെന്റെ കൂടെ കൂടീന്നറിഞ്ഞാൽ, അവന് നിന്നെ വെച്ചേക്കില്ല!!!..” ഒരു പെൺ ശബ്‌ദം.. ആളെ മനസിലാക്കാൻ എനിക്കൊരു സെക്കന്റ് വേണ്ടിയിരുന്നില്ല.. ‘ഷെറിൻ ‘ എന്റെ കൈ പെട്ടന്ന് വിറച്ചു… പുറകിലേക്ക് നോക്കണം എന്നുണ്ട്… കഴിഞ്ഞില്ല..ചെറിയമ്മ അവളെ കണ്ടിട്ടുണ്ടെന്ന് ബോദ്യമായി.. എന്റെ മാറ്റം പെട്ടന്ന് ചെറിയമ്മക്ക് മനസ്സിലായെന്ന് ആ കണ്ണുകള്‍ പിടക്കുന്നത് കണ്ടാലറിയാം
“അയ്യട!! കേട്ടോ ആഷിഖ് അവനെ പറഞ്ഞപ്പപ്പോ അവൾക്ക് നൊന്തത് ” പുറകിലിരിക്കുന്ന ശബ്‌ദം വീണ്ടും.അടികിട്ടിയവനെ പോലെയായി ഞാന്‍ വേറെ ആരതും ആയിരുന്നില്ല.. ഇത്രയും കാലം കൂടെ നിന്നവൻ എന്ന് കരുതിയ വിഷ്ണു തന്നെ.ചതിക്കായിരുന്നോ ഇത്ര കാലം?
“ഒന്ന് പോടാ… ” ബാക്കിൽ നിന്നും മൂന്ന് പേരുടെ കൂട്ടച്ചിരി…ഞാൻ നിന്നുരുകി..
“അവനിപ്പോ വിരഹഗാനോം കേട്ടിരിപ്പാവും പാവം..നീ വിളിച്ചന്ന് അവന് കിടന്ന് കരയായിരുന്നു.. കൂടെ എതോ ഒരുത്തി അവനിട്ടു പൊട്ടിക്കുകയും ചെയ്തു മോന്തക്കിട്ട്.. ചന്തിക്ക് പിടിച്ചൂന്ന കേസ്.. സംഭവം അവൻ ചെയ്തത് തന്നെയാ അല്ലേൽ അങ്ങനെയൊക്കെ ഏതേലും പെണ്ണ് തല്ലോ? അതും അവന്റെ ചെറിയമ്മ തന്നെയാണെന്ന പറഞ്ഞത്..അവന് പണ്ടേ ഈ സ്വഭാവം ഉണ്ടെന്നെനിക്ക് തോന്നിയിരുന്നു.” പിറകിൽ നിന്ന് വീണ്ടും കൂട്ടച്ചിരി…എന്റെ തോളിടിഞ്ഞു, തല താഴ്ന്നു… കണ്ണുകളിൽ മൂടൽ… എന്റെ അടുത്ത കൂട്ടുകാരൻ എന്നെ മനസ്സിലാക്കിയ ദൃശ്യം. കൂടെ നിന്ന് എല്ലാം അറിഞ്ഞു കൊണ്ട് തന്നെ കൊല്ലാതെ കൊന്നിരിക്കുന്നു.
“അഭീ…. ” മൂടിയ കണ്ണുകൾ വലിച്ചു തുറന്നപ്പോ ചെറിയമ്മ എന്റെ അടുത്തിരിക്കുന്നു..
“പോട്ടെ… നല്ലൊരു ദിവസായിട്ട് ന്റെ ചെക്കന് കരയാണോ.. ദേ നോക്ക് ” കണ്ണുകൾ തുടച്ചുകൊണ്ടാ കൈകള്‍ വിടര്‍ത്തി ചെറിയമ്മയെന്നെ ചുറ്റി കെട്ടിപ്പിടിച്ചു.. ഞാനാ മൂടുന്ന സ്നേഹത്തിലേക്ക് തലതാഴ്ത്തി..
“നോക്ക്… അഭീ…ന്റെ ചെക്കന് ഈ ചെറിയമ്മ പറയുന്നത് കേൾക്കോ? ഈ വിഷമൊക്കെ നമുക്ക് മാറ്റം “എന്തൊരു സ്നേഹ മാണ് ആ വാക്കുകളിൽ, ഞാനാ കൊതിപ്പിക്കുന്ന മണമുള്ള കഴുത്തിൽ നിന്നു തലപൊക്കിയപ്പോ ചെറിയമ്മ എന്റെ കവിളിൽ തലോടി.