എന്റെ മറുപടി കേട്ട അവർ ചിരിച്ചു. എന്നിട്ടു പറഞ്ഞു..
“ഇറ്റ്സ് ഓക്കേ.. ഡോണ്ട് ബി സ്കെർഡ്…. പേ ഫൈൻ ആൻഡ് ഗോ”.. ഞാൻ ഫൈൻ അടച്ചിട്ടു അവിടെ നിന്നും തലയൂരി.
പക്ഷെ അന്ന് മുഴുവൻ ആ സുന്ദരിയായ പോലീസുകാരിയുടെ മുഖമായിരുന്നു എന്റെ മനസ്സ് നിറയെ.. വല്ലാത്തൊരു മാദകത്വം ആയിരുന്നു അവൾക്കു.. പക്ഷെ ഇനിയൊരിക്കലും കണ്ടു മുട്ടൻ ചാൻസ് ഇല്ലാത്തത് കൊണ്ട് ഞാൻ അത് വിട്ടു.
പിന്നീടൊരു അവധി ദിവസം.. വൈകുന്നേരം ഒരു കോഫി കുടിക്കാനായി ഞാൻ ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി. എനിക്കവിടം വലിയ പരിചയമില്ലായിരുന്നു. ഞാൻ ഷോപ്പ് അന്വേഷിച്ചു കുറച്ചു ദൂരം നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ വഴിയരികെ ഒരു പോലീസ് വണ്ടി. അതിനു മുന്നിലായി അവൾ വണ്ടിയിൽ ചാരി നില്കുന്നു. എന്നെ ഓര്മയില്ലെങ്കിലോ എന്ന് കരുതി ഞാൻ ചിരിച്ചില്ല. പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവൾ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് കൈകൾ കൊണ്ട് അടുത്തേക്ക് ചെല്ലാൻ മാടി വിളിച്ചു. ഞാൻ അങ്ങോട്ട് ചെന്ന്..
“ഹായ്.. ഡു യു റിമെംബർ മി?” അവൾ എന്നോട് ചോദിച്ചു..
“യെസ്”.. ഞാൻ പുഞ്ചിരിച്ചു.
“വാട്ട് ഈസ് യുവർ നെയിം ബൈ ദി വേ?”.. അവൾ എന്നോട് പേര് ചോദിച്ചു..
“റമീസ്.. യുവർസ്?”
“സിയോബാൻ കെല്ലി..” അവൾ എന്നോട് പേര് പറഞ്ഞു..
“സിയോബാൻ.. നൈസ് നെയിം”
“വേർ ആർ യൂ ഗോയിങ് നൗ?”
“ടു ഹാവ് എ കോഫി. ബട്ട് നോട്ട് ഫൈൻഡിങ് എ ഗുഡ് ഷോപ്പ്”.. ഞാൻ മറുപടി പറഞ്ഞു.
അവൾ എനിക്ക് കോഫി ഷോപ്പിലേക്കുള്ള വഴി പറഞ്ഞു തന്നു. അങ്ങനെ ഞങ്ങൾ ബൈ പറഞ്ഞു പിരിഞ്ഞു. എനിക്ക് കുറെ കൂടി സംസാരിക്കണം എന്നുണ്ടായിരുന്നു.പക്ഷെ പൊലീസുകാരി ആയതു കൊണ്ട് ഒരു ഭയം.
അങ്ങനെ കുറച്ചു ദിവസം കൂടി കഴിഞ്ഞു. ഇതിനിടയിൽ വല്ലപ്പോഴുമൊക്കെ അവളും ഞാനും തമ്മിൽ കണ്ടുമുട്ടിയിരുന്നു. പരസ്പരം പുഞ്ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്യും. എന്റെ മനസ്സിൽ പതിയെ അവൾ കൂടു കൂട്ടാൻ തുടങ്ങി. വല്ലാത്തൊരു ആകർഷകത്വം ഉണ്ടായിരുന്നു അവൾക്കു.