തുളസി അതുകേട്ടു ഒന്ന് ചിരിച്ചു പിന്നെ നേരെ ഇരുന്നു അവനെ മടിയിലേക്ക് കിടത്തി.. ആ നെറ്റിയിൽ തടവി..
അവൻ അവളുടെ കണ്ണ് കളിലേക്കു നോക്കി കിടന്നു.. ഒരു ചെറു ചിരിയോടെ
എത്ര ഉണ്ട് റാങ്ക്.. അതു നീ വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ… ആകെ വിഷമമം ആയി നീ വിളിച്ചു പറഞ്ഞപ്പോൾ, അടുത്ത പ്രാവിശ്യം എന്തായാലും നമുക്ക് സെറ്റ് ആക്കാം. എന്നാലും എനിക്ക് ഒരു പ്രദീക്ഷ ഉണ്ടായിരുന്നു.. ആ പോട്ടെ സാരമില്ല.
ഞാൻ കണ്ടു കണ്ണ് കലങ്ങി കിടക്കണേ.. കൃഷ്ണ പറഞ്ഞു തുളസിയുടെ കയ്യിൽ ഒരു ഉമ്മ നൽകി….
എനിക്ക് എന്ട്രന്സ് കിട്ടി….. റാങ്ക് 399…. അവൻ അവളുടെ കയ്യിൽ നീട്ടി ഒരു ഉമ്മ കുടി നൽകി…..
കേട്ടത് വിശ്വസിക്കാൻ ആവാതെ തുളസി ഞെട്ടി നിന്നു… അവനെ തന്നെ നോക്കി ഇരുന്നു പോയി.. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി….
അതു കണ്ടു കൃഷ്ണ ചാടി എണിറ്റു… അയ്യേ എന്റെ തുളസി കരയുക ആണോ മോശം.. മോശം..
എന്റെ തുളസി എന്ന് കേട്ടപ്പോൾ അവൾ അവനെ ഒന്ന് നോക്കി ആ അവസ്ഥയിലും…. എന്തോ അവൾക്കു ഒരു സുരക്ഷിതത്വം പോലെ ആ വിളിയിൽ..
തുളസി കൃഷ്ണയെ കെട്ടി പിടിച്ചു.. തുരു തുരാ ഉമ്മവെച്ചു….
ഒരു ശില പോലെ നിക്കാനെ കൃഷ്ണക്കു ആയോള്ളു.
എനിക്ക് സന്തോഷം ആയി…. ജീവിതത്തിൽ ഞാൻ ഇത്രെയും ഹാപ്പി ആയി ഇരുന്നിട്ടില്ല…. എന്റെ കണ്ണൻ എന്നേ ഞെട്ടിച്ചു……. എന്റെ പൊന്നു ആണ്……. ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടുലോ അതുമതി… എന്റെ ദേവി….
അയ്യേ കരയുക ആണോ തുളസി.. അയ്യേ മോശം ആണ് കേട്ടോ….
അതു കേട്ട് അവൾ ചിരിച്ചു… പോടാ
പോടന്നോ…. ഞാൻ ഇനി dr ആകാൻ പോകുകയാണ്… ഒരു ബഹുമാനം ഒക്കെ തരാം..
ഓ ഒരു വല്ല്യ ആള് വന്നേക്കുന്നു.. അയ്യടാ..