ഓർക്കാൻ കുറച്ച് നല്ല മുഹൂർത്തങ്ങളെങ്കിലും വേണ്ടേ
ജാനി :ജോ
ജോ വേഗം തന്നെ ജാനിയുടെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു കുറച്ച് ദൂരം നടന്ന ശേഷം അവർ ഒരു അമ്പലത്തിനു മുൻപിൽ എത്തി ജോ പതിയെ ജാനിയുമായി അതിനുള്ളിലേക്ക് കയറി
ജാനി :നമ്മൾ എന്താ ജോ ഇവിടെ
ജോ :ഇതിവിടുത്തെ അറിയപ്പെടുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് നീ വാ നമുക്കൊന്ന് ചുറ്റി കാണാം
ജോ ജാനിയുമായി ക്ഷേത്രത്തിനുള്ളിലേ കാഴ്ച്ചകൾ കണ്ട് കൊണ്ട് മുൻപോട്ടു നടന്നു ഒടുവിൽ അവർ വലിയൊരു ബുദ്ധ പ്രതിഷ്ടക്ക് മുൻപിലെത്തി
ജോ :പ്രാർത്ഥിച്ചോ ജാനി ഇവിടെ വന്നു ആഗ്രഹങ്ങൾ പറഞ്ഞാൽ സാധിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം
ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കിയ ശേഷം പതിയെ കണ്ണുകൾ അടച്ചു എന്തൊക്കെയോ പ്രാർത്ഥിക്കാൻ തുടങ്ങി ഇത് കണ്ട ജോ ജാനിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അല്പസമയത്തിനുള്ളിൽ ജാനി തന്റെ കണ്ണുകൾ പതിയെ തുറന്നു
ജോ :നിനക്ക് ഇത്രയും ആഗ്രഹങ്ങൾ ഉണ്ടായിരുന്നോ ജാനി
ജാനി :നമുക്കൊക്കെ ആഗ്രഹിക്കാനല്ലേ പറ്റു
ഇതുപറയുമ്പോൾ ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു
ജോ :അയ്യേ കരയാതെടി വാ ഞാൻ നിനക്ക് ഒരു സൂത്രം കാണിച്ചു തരാം
ജോ ജാനിയെയും കൊണ്ട് വേഗം വലിയൊരു തളികയ്ക്ക് മുൻപിൽ എത്തി
ജോ :ജാനി ഇതാണ് ഈ അമ്പലത്തിന്റെ ഏറ്റവും വലിയ പ്രത്തേകത ഈ തളികയിലുള്ള ജലം കണ്ടില്ലേ ഇത് കുടിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും എന്നാണ് വിശ്വാസം ഇതാ നീ അല്പം കുടിക്ക്
ജോ അവിടെ ഉണ്ടായിരുന്ന പാത്രത്തിൽ അല്പം വെള്ളമെടുത്ത് ജാനിക്ക് നേരെ നീട്ടി
ജാനി :എന്ത് ചെയ്താലും എന്റെ പ്രശ്നങ്ങളൊന്നും ഈ ജന്മം തീരില്ല ജോ എന്റെ സന്തോഷത്തിനൊന്നും അധികനാളത്തെ ആയുസില്ല
ജോ :വെറുതേ ഓരോന്ന് പറയാതെ ഇത് കുടിച്ചേ ജോ പതിയെ ജാനിയെ ആ ജലം കുടിപ്പിച്ചു
ജാനി :നീ കുടിക്കുന്നില്ലേ ജോ
ജോ :പിന്നെ കുടിക്കാതെ നിന്റെ പ്രശ്നങ്ങൾ മാത്രം മാറിയാൽ മതിയോ എനിക്കും ചില പ്രശ്നങ്ങൾ ഉണ്ട്
ഇത്രയും പറഞ്ഞു ജോയും അല്പം ജലം കുടിച്ചു ശേഷം അവർ അവിടെ നിന്നിറങ്ങി പല കാഴ്ചകളും കണ്ട് അവർ തെരുവിലൂടെ നടന്നു
ജാനി :മതി ജോ എന്റെ കാല് വേദനിക്കുന്നു
ജോ :ഇത്ര പെട്ടെന്നൊ പണ്ടത്തെ സ്വിമ്മിംഗ് ചാമ്പ്യനാണോ ഇത് പറയുന്നത്
ജാനി :സ്വിമ്മിംഗ് ചാമ്പ്യൻ എല്ലാം ഓരോ വട്ട്
ജോ :നീന്താൻ പറ്റാത്തതിൽ ഒരുപാട് വിഷമമുണ്ടല്ലേ ജാനി
ജാനി :എന്ത് വിഷമം അതൊക്കെ കാശുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ
ജോ :ഉം ശെരി നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു ജോ ജാനിയെ അടുത്തകണ്ട മരചുവട്ടിനുകീഴിലെ ബെഞ്ചിൽ ഇരുത്തി