ജാനി :ശെരി ജോ
ജാനി പതിയെ പാർക്കിനുള്ളിലേക്ക് നടന്നു പാർക്കിനുള്ളിലെത്തിയ ജാനി ചുറ്റും നോക്കി അവിടെ അധികം ആളുകൾ ഉണ്ടായിരുന്നില്ല ആളുക്കിടയിൽ ജെയ്സനു വേണ്ടി അവളുടെ കണ്ണുകൾ പരതി പെട്ടെന്നാണ് പാർക്കിന്റെ ഒഴിഞ്ഞ മൂലയിൽ ഒരു മരത്തിനടുത്ത് നിൽക്കുന്ന ആ രൂപത്തെ അവൾ കണ്ടത്
“ജെയ്സൺ ”
ജാനിയുടെ ഹൃദയമിടിപ്പ് കൂടുവാൻ തുടങ്ങി അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു
“എന്തിനാ ജാനി പേടിക്കുന്നെ ഇത് ജെയ്സൺ അല്ലേ ”
അവൾ അവളോടായി തന്നെ പറഞ്ഞു
“ജൈസാ ”
അടുത്തേക്കെത്തിയാ ജാനി പതിയെ അവനെ വിളിച്ചു അത്ര നേരവും തിരിഞ്ഞു നിന്നിരുന്ന ജെയ്സൺ പതിയെ അവളെ നോക്കി അപ്പോഴേക്കും സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ജാനി :ജൈസാ നിനക്ക് സുമാണോ
അവൾ എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചു
ജെയ്സൺ :അതേ ജാനി സുഖമായിരിക്കുന്നു
ജാനി :ഞാൻ ഞാൻ ഇപ്പോൾ.. എനിക്ക് ഒന്നും അങ്ങോട്ട് പറയാൻ പറ്റുന്നില്ല ജൈസാ ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ
ജെയ്സൺ :നിനക്ക് സുഖമാണോ
ജാനി :അതേ ജൈസാ സുഖം നിനക്ക് ഒരു കാര്യം അറിയാമോ ഞാൻ നിന്നെ കാണാൻ ഇങ്ങോട്ടേക്കു ഒറ്റക്കാണ് വന്നത് നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വരാതിരിക്കാൻ തോന്നിയില്ല നീ എന്താ ജൈസാ ആരെയും വിളിക്കാതിരുന്നത് നിന്റെ വിവരം ഒന്നും കിട്ടാതെ ഞാൻ എത്ര വിഷമിചെന്ന് അറിയാമോ
ജെയ്സൺ :എനിക്ക് ജാനി
ജാനി :നിനക്കും ഒന്നും പറയാൻ പറ്റുന്നില്ല അല്ലേ ജൈസാ സാരമില്ല എനിക്കറിയാം നിനക്കും കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കും അല്ലാതെ നീ ഇങ്ങനെ ചെയ്യില്ല പക്ഷെ കാത്തിരിക്കാൻ പറഞ്ഞപ്പോൾ ഇത്രയും നാൾ എടുക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല നിന്നെ കാണുമ്പോൾ രണ്ടെണ്ണം തരണം എന്ന് കരുതിയതാ പക്ഷെ ഇപ്പോൾ
ജാനി നിർത്താതെ സംസാരിക്കാൻ തുടങ്ങി
ജെയ്സൺ :മതിയാക്ക് ജാനി
ജാനി :എന്താ ജൈസാ
ജെയ്സൺ :നീനക്കെന്താ ജാനി ബുദ്ധിയില്ലേ ഞാൻ ഇവിടെയുണ്ടെന്നറിഞ്ഞാൽ ഉടനെ നീ ഇങ്ങോട്ടേക്കു വരുമോ
ജാനി :എന്താ ജൈസാ എന്നെ കണ്ടാൽ നിനക്ക് സന്തോഷമാകുമെന്നാ ഞാൻ കരുതിയത്