ജാനി :ശെരി പോയിട്ട് വേഗം വരണം കേട്ടല്ലോ
ജോ :ഉറപ്പായും
ഇത്രയും പറഞ്ഞു അവർ പുറത്തേക്കിറങ്ങി
കിരൺ :നിനക്കെന്തിന്റെ കേടാ ജോ അവൾ കൂടി വന്നാൽ എന്താടാ കുഴപ്പം
ദേവ് :ശെരിയാ അവൾ നല്ല സന്തോഷത്തിലായിരുന്നു
ജോ :നിങ്ങൾ പറഞ്ഞതൊക്കെ ശെരിയാ പക്ഷെ എനിക്കെന്തോ പ്രശ്നം ഉള്ളതു പോലെ തോന്നുന്നു
ദേവ് :എന്ത് പ്രശ്നം
ജോ :ഞാൻ ഒരുപാട് തവണ എന്റെ പേരിൽ ജെയ്സന്റെ അപ്പോയ്ന്റ്മെന്റെടുക്കാൻ ശ്രമിച്ചു പക്ഷേ നടന്നില്ല രണ്ട് ദിവസം മുൻപ് മറ്റൊരു പേരിലാണ് ഞാൻ ഈ മീറ്റിംഗ് സെറ്റ് ആക്കിയത് എനിക്കെന്തോ പ്രശ്നം ഉള്ളതായി തോന്നുന്നു
കിരൺ :നീ പറയുന്നത് അവൻ അറിഞ്ഞുകൊണ്ട് അപ്പോയ്ന്റ്മെന്റ് തന്നില്ല എന്നാണോ
ജോ :അറിയില്ല കിരൺ എന്റെ ഒരു സംശയം മാത്രമാണ്
കിരൺ :ഒന്ന് പോയേ ജോ ഓരോന്ന് പറയാതെ
ദേവ് :മതി നമ്മൾ എന്തായാലും അവനെ കാണാൻ പോകുകയല്ലേ ബാക്കിയൊക്കെ അതിനു ശേഷം തീരുമാനിക്കാം
അല്പസമയത്തിനു ശേഷം ജെയ്സൺ ഹോട്ടൽ റൂമിൽ
“സാർ അവർ വന്നിട്ടുണ്ട് ”
ജെയ്സൺ :ആരുടെകാര്യമാ സ്റ്റീഫൻ
സ്റ്റീഫൻ :സാർ മറന്നോ സാർ ഇന്നലെ അപ്പോയ്ന്റ്മെന്റ് കൊടുത്തിരുന്നില്ലേ ഏതോ ഒരു വാട്ടർ സപ്ലൈ കമ്പനി അതിന്റെ ആളുകളാ
ജെയ്സൺ :ഓഹ് യെസ് എത്രപേരുണ്ട്
സ്റ്റീഫൻ :മൂന്നുപേർ ഉണ്ട് സാർ
ജെയ്സൺ :മൂന്നോ ഒരാൾ വരും എന്നല്ലേ പറഞ്ഞിരുന്നത്
സ്റ്റീഫൻ :അതേ സാർ പക്ഷെ സാറിനോട് എന്തൊ പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ചർച്ച ചെയ്യാൻ ഉണ്ടെന്നാണ് പറഞ്ഞത്