കാര്യം അങ്ങനെയൊക്കെ ആണെങ്കിലും അംബിക തമ്പുരാട്ടിക്ക് മറ്റുള്ളവരുടെ മുന്നില്‍ എങ്ങനെ നില്‍ക്കും എന്നൊക്കെയൊരു ചമ്മല്‍ തോന്നി.
പക്ഷെ കുടുംബത്തിന്റെ ദോഷം അകറ്റാന്‍ ഇങ്ങനെ ഒരു വിവാഹം അത്യന്താപേക്ഷിതമാണ്. അവര്‍ അതിനായി ഒരുങ്ങുവാന്‍ മനസ്സാല്‍ തീരുമാനിച്ചു. അംബിക തമ്പുരാട്ടി തനൊരു പുരുഷനെ പോലെ എങ്ങനെ പെരുമാറും എന്ന് സ്വയം മനസ്സില്‍ അഭിനയിക്കുവാന്‍ തുടങ്ങി. ഉള്ളില്‍ ചിരി പൊട്ടി … നല്ലൊരു ചിരി ഉച്ചത്തില്‍ അംബിക തമ്പുരാട്ടിയില്‍ നിന്ന് ഉയര്‍ന്നു.
ഇണചേരാന്‍ തുടങ്ങിയ രണ്ട് പ്രാവുകള്‍ ആ ചിരി കേട്ട് പേടിച്ച് ഇല്ലത്തിന്റെ മച്ചകത്തു നിന്ന് കാവിലേക്ക് പറന്നകന്നു.
രാവിലെ പത്തരയോടെ അംബിക തമ്പുരാട്ടിയും കൂട്ടരും ദിവാകരന്‍ മുതലാളിയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന സുമയുടെ വീട്ടിലാണ് പെണ്ണുകാണാന്‍ എത്തിയത്.
ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുന്ന സുമയുടെ മകളെ രമ ബസ്സില്‍ വെച്ച് കണ്ടിരുന്നു. രമ തന്നെയാണ് അന്വേഷിച്ച് എത്തി ഈ വിവാഹം സമ്മതിപ്പിച്ചത്.
പെണ്ണും പെണ്ണും തമ്മിലുള്ള വിവാഹമായതിനാല്‍ സുമയ്ക്ക് പെട്ടെന്നങ്ങോട്ട് സമ്മതിക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തനിക്ക് മകള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ജീവിത സൗഭാഗ്യം ഇങ്ങനെ ആണെന്നു തന്നെ തീര്‍ച്ചപ്പെടുത്താന്‍ സുമയ്ക്ക് ഏറെ സമയം എടുക്കേണ്ടി വന്നു.
എന്നാല്‍ മകളെ ഇതിലേക്ക് സമ്മതിപ്പിച്ചെടുക്കാന്‍ സുമയ്ക്ക് നന്നേ പ്രയാസപെടേണ്ടി വന്നു.
അംബിക തമ്പുരാട്ടിക്കൊപ്പമെത്തിയ തറവാട്ടിലെ കാരണവര്‍ ‘ങ്ഹാ ഇനി പെണ്ണ് വരട്ടെ… ‘ എന്ന് പറഞ്ഞു.
അംബിക തമ്പുരാട്ടിയുടെ നവവധു ആകുവാന്‍ തയ്യാറായി ചുരിദാര്‍ ധരിച്ച, അധികം വണ്ണമില്ലാത്ത അഞ്ചരയടി ഉയരക്കാരി കിളുന്ത് പെണ്ണ് ചായയുമായി ഉമ്മറത്തേക്ക് സങ്കോചത്തോടെ ഇറങ്ങി വന്നു.
‘ആദ്യം അവിടെ കൊട്’ കാരണവര്‍ അംബിക തമ്പുരാട്ടിയെ ചൂണ്ടി കാണിച്ചു.
പെണ്‍കുട്ടി അംബിക തമ്പുരാട്ടിക്കടുത്തേക്ക് ചായ ട്രേയുമായി നടന്നു ചെന്നു.
ട്രേയില്‍ നിന്ന് ചായക്കപ്പെടുത്ത് അംബിക തമ്പുരാട്ടി ചോദിച്ചു ‘എന്താണ് കുട്ടിയുടെ പേര് …? ‘
‘ആര്യ’ പെണ്‍കുട്ടി നാണത്തോടെ മറുപടി പറഞ്ഞു.
‘ആര്യ, പേര് ഭേഷായിരിക്കുന്നല്ലോ…’ കാരണവര്‍ തമാശ കണക്കെ പറഞ്ഞു.
അങ്ങനെ അംബിക തമ്പുരാട്ടിയും ആര്യയും തമ്മിലുള്ള വിവാഹത്തിന് നാള് കുറിച്ചു.
വിചിത്രമായ ആ വിവാഹത്തിന്റെ വാര്‍ത്ത നാടെങ്ങും പരന്നു. ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടായതിനാല്‍ മറ്റ് തടസ്സങ്ങളൊന്നും ആ വിവാഹവുമായി വന്നിരുന്നില്ല.