അത് കേൾക്കേണ്ട താമസം ഞാൻ അവിടിരുന്നു…
“മൈരേ നിനക്കെന്തിന്റെ കേടായിരുന്നു.. ആ തള്ള ഇന്നത്തേക്കിതു മതിയെന്ന് പറഞ്ഞു അവിടെ ഇരുന്നതല്ലേ നിനക്കെന്തിന്റെ ചൊറിച്ചിലാ..നീയെപ്പോ തൊട്ട ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങിയേ..”
ജിത്തു ദേഷ്യത്തോടെ ചോദിച്ചു.. റഫീഖ് ഇതൊക്കെ കേട്ട് ചിരിക്കുന്നുമുണ്ട്..
“ഡാ ഒരു കൈയബദ്ധം ഒന്ന് ഷമിക്ക്.. പ്ലീസ്..”
ഞാൻ അവനോട് കെഞ്ചി..
നേരെ നോക്കുമ്പോ കുറച്ചു ബോയ്സും ഗേൾസും എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. ഞാൻ ഒരു കൈയബദ്ധം എന്ന രീതിക്ക് അവരോട് ചിരിച്ചു കാണിച്ചു ടീച്ചറെ തന്നെ നോക്കി ക്ലാസ്സ് ശ്രദ്ധിക്കുന്ന പോലെ അഭിനയിച്ചു..
പെട്ടെന്നാണ് ക്ലാസ്സിലേക്ക് കുറച്ചു സ്റ്റുഡന്റസ് കയറി വന്നത്.. സീനിയർസ് ആണെന്ന് തോനുന്നു.. അവർ ടീച്ചറോട് എന്തോ സംസാരിച്ചതിന് ശേഷം കൂട്ടത്തിൽ ഒരാൾ മുന്നോട്ട് കയറി നിന്ന് സംസാരിക്കാൻ തുടങ്ങി..
“ഗുഡ് മോർണിംഗ്.. ഞാൻ അശ്വതി ബികോം സെക്കന്റ് ഇയർ ആണ്…ഇവിടെ ആർട്ട് ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റൻ ആണ്.. ഇപ്പൊ ഇങ്ങോട്ട് വന്നത് ഒരു ഇമ്പോര്ടന്റ്റ് കാര്യം അറിയിക്കാനാണ്.. അടുത്ത മാസം നമ്മുടെ കോളേജിൽ ഒരു ആർട്ട് ഫെസ്റ്റ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്…….”
അത് കേട്ടോണ്ടിരിക്കുന്നതിന്റെ ഇടയിലാണ് കൂട്ടത്തിൽ ഒരു മുഖം എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്..
“സിദ്ധു..നീ കണ്ടോ…”
ജിത്തു മെല്ലെ എന്നോട് ചോദിച്ചു..
“കണ്ടു..അപ്പൊ എന്റെ കണ്ണിന് കുഴപ്പം പറ്റിയതൊന്നും അല്ല അല്ലെ..”
ആൾ വേറാരും അല്ലായിരുന്നു..അവൾ തന്നെ ആയിരുന്നു.. എന്റെ ശത്രു.. ആ നാറി..
“മൈരേ.. നിന്നോട് ആയിരം തവണ പറഞ്ഞതാ അവളോട് പ്രശ്നത്തിനൊന്നും പോവേണ്ടന്ന്.. ഇപ്പൊ കണ്ടില്ലേ.. നമ്മളുടെ സീനിയർ ആണവൾ..ഇനി എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാവാൻ പോവുന്നെന്ന് ദൈവത്തിനറിയാം.. ”
“നീയൊന്ന് മിണ്ടാതിരി.. അവൾ എന്ത് ചെയ്യാനാ.. റാഗ് ചെയ്യാനാണോ.. ഇങ് വരട്ടെ റാഗ് ചെയ്യാനെന്നും പറഞ്ഞു..”
പെട്ടന്ന് സീനിയർസ് ശ്രദ്ധിക്കുന്നത് കണ്ടിട്ട് നമ്മൾ മിണ്ടാതിരുന്നു അശ്വതി പറയുന്നത് വീണ്ടും കേൾക്കാൻ തുടങ്ങി..