“ഇതിനല്ലേ എന്റെ പോന്നു മോൻ രാവിലെ തന്നെ ഇങ്ങോട്ട് വന്നത് കള്ളതെമ്മാടി..”
ഞാൻ അപ്പൂപ്പന്നും അമ്മൂമ്മയ്ക്കും ഓരോ ഉമ്മ പാസ്സാക്കിട്ട് പെട്ടന്ന് തന്നെ പുറത്തേക്ക് നടന്നു..ജിത്തു അവിടെ എന്നെയും നോക്കി നിക്കുന്നുണ്ടായിരുന്നു..
“എന്തായി കിട്ടിയോ..”
എന്നെ കണ്ടപാടെ ജിത്തു ആകാംഷയോടെ ചോതിച്ചു..
“പിന്നല്ല… ചോയ്ക്കാതെ തന്നെ വിചാരിച്ചതിലും കൂടുതൽ തന്നു എന്റെ ചക്കര അപ്പൂപ്പൻ..”
അപ്പൂപ്പൻ തന്ന പൈസ എണ്ണിയൊന്നും നോക്കിയില്ലെങ്കിലും ഒറ്റക്കാഴ്ചയിൽ തന്നെ അതവിശ്യത്തിനും കൂടുതൽ ഉണ്ടെന്നെനിക്ക് മനസിലായിരുന്നു..
“വൗ.. പൊളിച്ചു.. അപ്പൊ ഇന്ന് കോളേജിന്ന് ഉച്ചയ്ക്ക് മുങ്ങുന്നു സിനിമക്ക് പോവുന്നു.. ഓക്കെ..!!”
ജിത്തു പൈസ കിട്ടിയ സന്ദോഷത്തിൽ പറഞ്ഞു.
“ഡൺ മാൻ…നീ വണ്ടി എടുക്ക്.. സമയായില്ലേ..”
ജിത്തു എന്റെ ബുള്ളറ്റ്റും ഞാൻ സോഫിയുടെ ആക്ടിവയും ആയിരുന്നു എടുത്തത്..
അങ്ങനെ നമ്മൾ കോളേജിലേക്ക് പെട്ടന്ന് തന്നെ വിട്ടു..ഇന്നലെ മറ്റവളും ആയിട്ട് വഴക്കു കൂടിയ സ്ഥലത്ത് എത്തിയപ്പോ ഞാനൊന്ന് പാളി നോക്കി ആ റോഡിൽ ആ നാറി അവിടെയെങ്ങാനും ഉണ്ടോ എന്ന്.. ഉണ്ടെങ്കിൽ ഒരു ചവിട്ട് കൊടുക്കായിരുന്നു ആ ജാട തെണ്ടിക്ക്..
ലാസ്റ്റ് ബെല്ലിന് മുന്നേ തന്നെ കോളേജിലെത്തി.. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ സോഫി അവിടെ നമ്മളെയും കാത്തു നിക്കുന്നുണ്ടായിരുന്നു.. എന്നെ കണ്ടപ്പോ തന്നെ ആ ചുണ്ടിൽ ഒരു കള്ളച്ചിരി വന്നു..
“ദേ ഡാ നിന്റെ ലെസ്ബിയൻ കാമുകി നമ്മളെ വെയിറ്റ് ചെയ്തിരിക്കുന്നുണ്ട്..”
വണ്ടി പാർക്ക് ചെയ്തു സോഫിക്കരികിലേക്ക് നടക്കവെ ജിത്തു ചിരിച്ചോണ്ട് പറഞ്ഞു..
“എന്റെ പൊന്ന് മൈരേ ഒന്ന് മെല്ലെ പറ..കഷ്ടപ്പെട്ട് വളച്ചെടുത്തതാ..”
ഇന്നലെ ബൈക്കിന്ന് വീണു വേദന പറ്റിയ ഇടത്തെ ഷോൾഡർ തടവിക്കൊണ്ട് ഞാൻ പറഞ്ഞു..
“ഉവ്വ ഉവ്വ..ഇതെത്രാമത്തെ കഷ്ടപ്പെടൽ കൂടിയാണെന്ന് കൂടിയൊന്ന് പറഞ്ഞു തരാവോ സഹോ..”
“അങ്ങനെ ചോയ്ച്ച സോറി അളിയാ കൗണ്ട് എടുക്കാൻ പറ്റിട്ടില്ല… ഇനി മുതൽ എടുക്കാം ട്ടൊ..”
“എന്തിന്റെ കൗണ്ട് എടുക്കുന്ന കാര്യാണ് രണ്ടാളും കൂടി സംസാരിക്കുന്നത്..”
സോഫി അങ്ങനെ ചോയ്ച്ചപ്പോഴാണ് ഞാൻ പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയിപ്പോയെന്ന കാര്യം എനിക്കോടിയത്..
“ഏയ് അതൊന്നുല്ല പെങ്ങളെ..ഇവിടുത്തെ സ്റുഡന്റ്സിന്റെ കൗണ്ടിന്റെ കാര്യം പറഞ്ഞതാ… അല്ല ഇയാളുടെ കയ്യിക് ഇതെന്താ പറ്റിയത്..ഇന്നലെ ഉണ്ടായിരുന്നില്ലലോ..”