തടങ്കലിന് പുറത്ത് കാവൽ നിന്ന പടയാളികൾ എല്ലാവരും പേടിച്ചു വൃദ്ധന്റെ പെട്ടന്നുള്ള പെരുമാറ്റം കണ്ടിട്ട്.. എന്തിന് കൂടെ ഉണ്ടായുള്ള വൃദ്ധ കൂടി അതിശയത്തോടെ തന്നെ വൃദ്ധനെ നോക്കിയിരുന്നു..കരണം ചെറിയ കുട്ടിയെ പോലെ ആ വൃദ്ധൻ സന്തോശിക്കുന്നത് കുറെ നാളുകൾക്കു ശേഷമായിരുന്നു ആ വൃദ്ധ കാണുന്നത്..
“ആരുടെ കാര്യമാ..”
വൃദ്ധ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..
“ഹന്നയുടെ മകൻ… നമ്മുടെ കൊച്ചുമകൻ.. അവൻ വരും.. അവനെ തടയാൻ അവൾക്ക് പറ്റില്ല.. ഒരു നൂറ് ഖലീലുമാരെ മുന്നിൽ നിർത്തിയാൽ പോലും അവൾക്ക് അവനു മുന്നിൽ പിടിച്ചു നില്കാൻ പറ്റില്ല.. ”
അതിന് വൃദ്ധയ്ക്ക് മറുപടി ഒന്നും ഉണ്ടായില്ല.. ദൂരേക്ക് കണ്ണും നട്ടു ഇരിക്കുകയായിരുന്നു അവർ..കാരണം ഇത് പോലെ ഓരോ കാര്യങ്ങൾ വൃദ്ധൻ ഇടയ്ക്കിടെ പറയുന്നത് കൊണ്ട് വൃദ്ധ ആ വൃദ്ധൻ പറഞ്ഞതൊന്നും വലിയ കാര്യമാകാൻ നിന്നില്ല.. പ്രതീക്ഷ കൈവിട്ട പോലെ അവർ അങ്ങനെ ഇരുന്നു….
ഒരുപാട് വൈകി എന്നറിയാം.. ക്ഷമ ചോദിക്കുന്നു.. എത്രത്തോളം നന്നായി അറിയില്ല.. തെറ്റുണ്ടെങ്കിൽ പറഞ്ഞു തരിക.. കഥയിൽ മാറ്റം വരുത്തണം എങ്കിലും കമന്റിൽ പറയാം.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. ഇനിയുള്ള പാർട്സ് ഒക്കെ പെട്ടന്ന് തരാൻ ശ്രമിക്കാം.. എഴുതിതുടങ്ങി…