ഹന്നാഹ് ദി ക്വീൻ 4 [Loki]

Posted by

പോലും ഉണ്ടായിരുന്നില്ല..

ഞാൻ ചുറ്റിനും നോക്കിയിട്ടും ആരെയും കാണാൻ പറ്റിയില്ല..

ഞാൻ അപ്പൊ തന്നെ ഫോൺ എടുത്ത് സോഫിയെ ഒന്ന് കൂടി വിളിച്ചു നോക്കി..

അപ്പൊ ഫോൺ സ്വിച്ച് ഓഫ്‌ ഒന്നും അല്ലായിരുന്നു.. റിങ് ചെയ്യുന്നുണ്ടായിരുന്നു..

ആദ്യത്തെ റിങ് അവൾ ഫോൺ എടുത്തില്ല.. രണ്ടാമത് വിളിക്കാൻ ഞാൻ പോവുന്നതിനും മുന്നേ സോഫി തിരിച്ചു വിളിച്ചു എന്നെ..

 

“നീ എവിടെയാ.. ഞാൻ ബീച്ചിൽ എത്തി.. നിന്നെ ഇവിടെയൊന്നും കാണാനില്ലലോ..”

ഞാൻ ഫോൺ എടുത്തയുടനെ അവളോട് ചോദിച്ചു..

 

“ബീച്ചിലോ.. ഏതു ബീച്ചിൽ.. ഞാൻ വീട്ടിലാണ് ഉള്ളത് സിദ്ധു..”

 

“ദേ സോഫി തമാശ കളിക്കല്ലേ.. നീയല്ലേ എന്നോട് വിളിച്ചിട്ട് ബീച്ച്ലേക്ക് വരാൻ പറഞ്ഞെ.. എന്തോ പറയാൻ ഉണ്ടെന്നൊക്കെ പറഞ്ഞിട്ട്…”

ഞാൻ ദേഷ്യത്തോടെ സോഫിയോട് ചോദിച്ചു..

 

“ഞാനെപ്പഴാ വിളിച്ചേ നിന്നെ.. നീയെന്തൊക്കെയാ സിദ്ധു ഈ പറയുന്നേ.. നീയല്ലേ എന്നെയിപ്പോ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചേ..”

സോഫി ഒന്നുറങ്ങി എഴുന്നേറ്റ പോലെ തന്നെ ആയിരുന്നു മറുപടി പറഞ്ഞതും..

പക്ഷെ സോഫി പറഞ്ഞതിന് മറുപടി കൊടുക്കുന്നതിനും മുന്പേ എന്റെ ശ്രദ്ധ വേറെ ഒരു കാഴ്ചയിലേക്ക് പോയിരുന്നു..

 

“ഹലോ.. സിദ്ധു… കേൾക്കുന്നില്ലേ… ഹെലോ. നീയിപ്പോ എവിടെയാ സിദ്ധു… ഹെലോ…ആരാ വിളിച്ചേ നിന്നെ…. സിദ്ധു..”

 

സോഫി നിർത്താതെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടെങ്കിലും അതിന് മറുപടി കൊടുക്കാൻ എന്നെ കൊണ്ടായില്ല..

ഞാൻ പെട്ടന്ന് തന്നെ ഫോൺ കട്ട്‌ ചെയ്യാതെ പോക്കറ്റിൽ ഇട്ടു വണ്ടി ഒന്ന് സ്റ്റാൻഡിൽ കൂടി ഇടാതെ കടൽ കരയിലേക്ക് ഒരോട്ടമായിരുന്നു..

കാരണം ഒരു സ്ത്രീ കടലിലേക്ക് ഓടിക്കയറുന്നതും തിരമാലയിൽ പെട്ട് മുങ്ങിത്താഴുന്നതും ആയിരുന്നു ഞാൻ കണ്ട എന്നെ ഞെട്ടിപ്പിച്ച കാഴ്ച..

 

ഞാനെന്താ ചെയ്യാൻ പോവുന്നതെന്ന് എനിക്കു തന്നെ ഒരു പിടിയും ഇണ്ടായില്ല.. കാരണം ചെറുപ്പം തൊട്ടേ എനിക്കു പേടിയാണ് വെള്ളത്തിലിറങ്ങാൻ.. അത് കൊണ്ട് തന്നെ നീന്തൽ തീരെ അറിയില്ല താനും..

Leave a Reply

Your email address will not be published. Required fields are marked *