ഹന്നാഹ് ദി ക്വീൻ 4 [Loki]

Posted by

സോഫിയുടെ മുഖത്ത് വീണ്ടും പേടിയുടെ നിഴലാട്ടം ഞാൻ കണ്ടു തുടങ്ങി..

 

എന്താണെന്നറിയില്ല സോഫിയെ എനിക്കെന്റെ ക്ലാരയെ പോലെ തോന്നി.. ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു..

 

“നീയെന്തിനാ സോഫി ഇങ്ങനെ പേടിക്കുന്നത്..ഇവിടെയിപ്പോ ആരും നമ്മളെ ഒന്നും ചെയ്യാൻ പോവുന്നില്ല.. ഇനി അവന്മാർ നിന്നെ ഉപദ്രവിക്കാനും പോവുന്നില്ല.. വാക്ക് തരുന്നു ഞാൻ..”

ഞാൻ സോഫിയുടെ കൈ എന്റെ കയ്ക്കുള്ളിലാക്കി ആ നെറ്റിയിൽ മുത്തിയിട്ട് പറഞ്ഞു..

അവൾ എന്നോട് നല്ലവണ്ണം ചേർന്ന് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.. ഞാൻ അവളെ എന്നോട് നല്ലവണ്ണം ഒന്നൂടി ചേർത്ത് പിടിച്ചിരുന്നു അവിടെ.. എത്ര സമയം നമ്മളങ്ങനെ ഇരുന്നെന്നറിയില്ല.. എന്റെ ഫോൺ റിങ് ചെയ്തപ്പോ ആണ് നമ്മൾ ഉണർന്നത്..

ജിത്തു മിസ്സ്ഡ് കാൾ ചെയ്തതായിരുന്നു.. അവർ രണ്ട് പേർ അപ്പര്ത്തുള്ള കാര്യം ഞാൻ മറന്നു പോയിരുന്നു..

ഞാൻ സോഫിയെ എഴുന്നേൽപ്പിച്ചു അപ്പർത്തേക്ക് നടന്നു.. ജിത്തുവിന്റെ തോളിൽ ചാരിയിരുന്നറങ്ങുകയായിരുന്നു റഫീഖ്..എനിക് ചിരി വന്നു പോയി അത് കണ്ടിട്ട്.. അവനുറങ്ങാൻ വേണ്ടി ജിത്തു കഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു കാഴ്ച.. റഫീഖിനെയും എഴുന്നേൽപ്പിച്ച് ബൈക്കിനരികിലേക്ക് നമ്മൾ നടന്നു..

സോഫിക്ക് പക്ഷെ പേടി മാറിയില്ലായിരുന്നു.. എന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ടവൾ…

 

“സോഫി.. നിനക്കിപ്പഴും പേടിയാണോ.. ഞാൻ നിനക്ക് ഉറപ്പ് തരുന്നു അവന്മാർ നമ്മളുടെ രോമത്തിൽ തൊടില്ലെന്ന്.. ഒന്ന് വിശ്വസിക്ക് നീ..”

ഞാൻ സോഫിയെ വീണ്ടും അശ്വസിപ്പിക്കാൻ ശ്രമിച്ചു..

 

“അല്ലെങ്കിലും അവന്മാർ നമ്മളെ എന്ത് ചെയ്യാനാ.. നീയിവളെ വീട്ടിൽ കൊണ്ട് ചെന്നാക്ക്.. അവന്മാരുടെ കാര്യം എന്നിട്ട് നോകാം..”

ജിത്തു ആയിരുന്നു പറഞ്ഞത്..അവന് ഈ ഒളിച്ചുകളിയൊന്നും തീരെ പിടിച്ചിട്ടില്ല.. അതവന്റെ മുഖത്ത് തന്നെയുണ്ട്..

പിന്നെ അതികം സമയം കളയാതെ തന്നെ നമ്മൾ അവിടന്ന് പുറപ്പെട്ടു..

ആദ്യം സോഫിയെ വീട്ടിൽ ഡ്രോപ്പ് ചെയ്തു..അവളെ വീണ്ടും നന്നായിട്ടുണ്ട് അശ്വസിപ്പിച്ചിട്ടാണ് നമ്മൾ അവിടന്ന് പോന്നത്.. പിന്നെ എന്റെ ബൈക്കിലാണ് മൂന്നു പേരുംകൂടി പോയത്..

ഒരു ചായക്കട കണ്ടപ്പോ ജിത്തു വേഗം അവിടെ വണ്ടി നിർത്തിയിറങ്ങി പറഞ്ഞു..

 

“കം ഓൺ.. ഇനിയൊരു ചായ കുടിച്ചിട്ടാവാം ബാക്കി..”

 

ഓല കൊണ്ട് മേഞ്ഞ ഒരു ചെറിയ തട്ടുകട ആയിരുന്നു അത്..നല്ല ഒരു കുളിർമ തരുന്ന സ്ഥലം.. ക്ളീറ്റസേട്ടന്റെ കട ആയിരുന്നു.. ആളുമായി നമ്മൾ പെട്ടന്ന് തന്നെ ക്ലോസായി.. ചായയും ബോണ്ടയുമായിരുന്നു നമ്മൾ കഴിച്ചത്.. ടേസ്റ്റ് പിന്നെ ഒന്നും പറയണ്ട.. ഇനി മുതൽ നമ്മളുടെ സ്ഥിരം കട തന്നെ ആയിരിക്കും ക്ളീറ്റസേട്ടന്റെ കട..

ചായ കുടിക്കുന്നതിനിടയിൽ സോഫിടെ കഥ ഞാൻ ജിത്തൂനോട് പറഞ്ഞു.. ഇതൊക്കെ കേട്ട് കിളി പോയി ഇരിക്കുന്നുണ്ട് റഫീഖ്.. അവന് നന്നായിട്ടുണ്ട് പേടിച്ചിട്ടുണ്ടെന്ന് അവന്റെ ചായകുടി കണ്ടാലറിയാം..

 

“നിനക്ക് പേടിയുണ്ടോടാ അവന്മാരെ..”

ഞാൻ ഒരു കള്ളച്ചിരിയോടെ അവനോട് ചോദിച്ചു…

 

“നിങ്ങൾക്ക് പേടിയുണ്ടോ..”

Leave a Reply

Your email address will not be published. Required fields are marked *