നീണ്ട നെടുവീർപ്പിട്ടു സോഫി..
“എടൊ.. ഇനിയെങ്കിലും പറ.. വാട്ട് ഹാപ്പെൻഡ്..??!!..”
“അശ്വിനെ കൊന്നത് പോലെ അവർ നിങ്ങളെയും കൊല്ലും സിദ്ധു.. അവർ ചില്ലറക്കാരല്ല..”
ഇത്രയും പറഞ്ഞിട്ട് സോഫി താഴെ മുട്ട് കുത്തി ഇരുന്ന് പൊട്ടിക്കരഞ്ഞു..എനിക്കൊന്നും മനസിലാവുന്നില്ല.. ഇവൾക്കിതെന്താ പറ്റ്യേ.. എന്റെ അതേ അവസ്ഥ തന്നെ ജിത്തൂനും റഫീഖിന്നും..
“മനസിലാവുന്ന പോലെ പറ സോഫി.. ആരാണ് അശ്വിൻ.. ആര് നമ്മളെ കൊല്ലുന്ന കാര്യാണ് നീ പറയുന്നത്..കരയാതെ തെളിച്ചു പറ നീ..”
ഞാനും മുട്ട് കുത്തി ഇരുന്നു സോഫിടെ കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു..
പക്ഷെ സോഫിക്ക് കരച്ചിൽ നിർത്താൻ പറ്റിയില്ല.. അവൾ എങ്ങലടിച്ചു കരഞ്ഞു.. എന്റെ പരമാവധി അവളെ അശ്വസിപ്പിച്ചു.. അവസാനം അവൾ പറഞ്ഞു തുടങ്ങി..
“അശ്വിൻ എന്റെ സഹോദരൻ ആയിരുന്നു സിദ്ധു.. നമ്മളെ ഇരട്ട പെറ്റതാണ്.. എല്ലാവരും വിചാരിക്കുന്ന പോലെ അത് വെറുമൊരു ആക്‌സിഡന്റ് അല്ലായിരുന്നു സിദ്ധു.. അവരൊക്കെ കൂടി കൊന്നതാ എന്റെ അശ്വിനെ..”
ഇത്രയും പറഞ്ഞു വീണ്ടും സോഫി വിങ്ങിപ്പൊട്ടി..എനിക്കാണേൽ എന്താ അവളുടെ അടുത്ത് പറയണ്ടെന്ന് മനസ്സിലായില്ല..
“ആരാ കൊന്നത് അശ്വിനെ..”
ജിത്തു സോഫിയോട് ചോദിച്ചു..
“നീ ഇന്നൊരാളെ തല്ലിയില്ലേ.. അവൻ നിങ്ങൾ വിചാരിക്കുന്ന പോലൊരാളല്ല..”
“ആ മൈരനോ.. അവൻ എന്താ ചെയ്തേ..”
ജിത്തു തന്നെ ആയിരുന്നു മറുപടി കൊടുത്തത്..
“അവൻ തന്നെ.. അവൻ മാത്രല്ല..അവരുടെ ഒരു ഗാങ് ഉണ്ട്.. അവർ എല്ലാവരും കൂടിയാണെന്റെ അശ്വിനെ…..”
അത് മുഴുമിപ്പിക്കുന്നതിനും മുന്നേ സോഫി വീണ്ടും കരഞ്ഞു കൊണ്ടെന്റെ ഷോട്ൾഡറിലേക്ക് തല താഴ്ത്തി.. അവൾടെ അവസ്ഥ മനസ്സിലാക്കി ഞാൻ ജിത്തുവിനോട് ഇപ്പൊ ഒന്നും ചോദിക്കണ്ട എന്ന രീതിയിൽ കണ്ണടച്ചു കാണിച്ചു..
സോഫി ഒന്ന് കംഫര്ട്ടബിള് അവൻ വേണ്ടി റഫീകും ജിത്തുവും വേറൊരു റൂമിലേക്ക് മാറി നിന്നു..
പയ്യെ പയ്യെ സോഫി ഓക്കെ ആയി എന്ന് മനസിലായപ്പോ ഞാൻ ചോദിച്ചു തുടങ്ങി..
“എടൊ നീ തെളിച്ചു പറ.. എന്തായിരുന്നു അവർ തമ്മിലുള്ള പ്രശ്നം..”