ജലവും അഗ്നിയും 7
Jalavum Agniyum Partg 7 | Author : Trollan | Previous Part
ഞാൻ വലിയ തിരക്കിൽ ആണ് ടൈം പോലും കിട്ടുന്നില്ല ഉറങ്ങാൻ. രണ്ട് മാസം ഞാൻ നല്ല ബിസി ആയിരിക്കും. കുറച്ച് കുറച്ച് ആയി എഴുതി ഇടാം.
കൂടെ എപ്പോഴും ആൾ ഉള്ളത് കൊണ്ട് കഥ എഴുതുമ്പോൾ കൺസ്ട്രക്ഷൻ കിട്ടില്ല.
എന്തായാലും ഞാൻ പതുക്കെ ആണെങ്കിലും തിർത്തിട്ടെ പോകു.||||
കുറച്ച് നേരം ആലോചിച്ചു നിന്നാ ശേഷം കാർത്തിക യുടെ അച്ഛൻ പറഞ്ഞു.
“ഇപ്പൊ നീ ഇവിടെ വന്നത് അല്ലെ ഉള്ള്.
കുറച്ച് ദിവസം കഴിയുമ്പോൾ ഞാൻ തന്നെ പറഞ്ഞു തരാം.”
ആ സംസാരത്തിൽ നിന്ന് കാർത്തി ക് മനസിലായി. എന്തൊ വലിയ സംഭവം അതിനു പുറകിൽ ഉണ്ടെന്ന്.
പിന്നെ അവൻ വേറെ ഒന്നും ചോദിക്കാൻ പോയില്ല.
കാർത്തികയുടെ അച്ഛൻ എന്നെ അവിടെ ഉള്ള പറമ്പുകളിൽ കൂടെ ഒക്കെ നടന്ന് അവിടെ ജോലി ചെയ്യന്നവരെ ഒക്കെ പരിജയപെടുത്തി.
തന്റെ മുത്തമകൾ കാർത്തികയുടെ ഭർത്താവ് ആണ്.
മരുമകൻ ആണെന്ന് പറഞ്ഞു ആയിരുന്നു. എല്ലാവരോടും പറഞ്ഞെ.
അങ്ങനെ ചുറ്റി നടന്നപ്പോൾ ജ്യോതിക വന്നു വിളിച്ചു ഫുഡ് റെഡി ആയി എന്ന്.
പിന്നെ വീട്ടിലേക് ചെന്ന്.
മേശയിൽ ചുറ്റും ഇരുന്നു.
കാർത്തികയും അവളുടെ അമ്മയും മത്സരിക്കുക ആയിരുന്നു തനിക് ഫുഡ് വിളബി തരാൻ എന്ന് അവന് മനസിലായി.
കാർത്തി അത് ആസ്വദിച്ചു തന്നെ കഴിച്ചു.
“എങ്ങനെ ഉണ്ട് മോനെ.
കറി ഒക്കെ?”
“സൂപ്പർ ആണ് അമ്മേ.”
“ഏട്ടാ ആ ഇഞ്ചിക്കറി ഞാൻ ആട്ടോ ഉണ്ടാക്കിയെ.
ഏട്ടന് ഒരുപാട് ഇഷ്ട്ടായി എന്ന് തോന്നുന്നു ല്ലോ.”
കാർത്തിക ആയിരുന്നു പറഞ്ഞത്.
“ഇഷ്ട്ടായി.
എനിക്ക് എല്ലാ കറിയും ഇഷ്ട്ടായി.”
അവർക്ക് സന്തോഷം ആയി.