അശ്വതി -ഇന്ന് തന്നെ ഇത് വേണമായിരുന്നോ
സിദ്ധു -വേണം
അശ്വതി -പെട്ടെന്ന് ഒരു കുഞ്ഞ്
സിദ്ധു -ഒരു കുഞ്ഞ് ഉണ്ടായാൽ നമ്മുടെ ബന്ധം ദൃഡം ആവും
അശ്വതി -അമ്മ അറിഞ്ഞാൽ
സിദ്ധു -കുഞ്ഞ് ഉണ്ടായിട്ട് അറിഞ്ഞാൽ മതി അത് വരെ ഇത് രഹസ്യം ആയി ഇരിക്കട്ടെ
അശ്വതി -ജീവിതവസാനം വരെ നമ്മുടെ ബന്ധം ഒളിക്കാൻ പറ്റില്ലല്ലോ ഒരു കുഞ്ഞ് ആയാൽ അമ്മയുടെ മുന്നിൽ എങ്കിലും നമ്മുക്ക് പറയാം
സിദ്ധു -അതെ
സിദ്ധു അശ്വതിയുടെ നഗ്നമായ വയറിൽ തടവി. ഇനി ജീവിതത്തിൽ കൂടുതൽ വെല്ലുവിളികൾ ഉണ്ടാവും എന്നാ ബോധ്യത്തോടെ അവർ കിടന്നു.
(Present day)
അങ്ങനെ സിദ്ധു കണ്ണുകൾ തുറന്നു പത്ത് മാസം മുൻപ് മുതുൽ ഇന്ന് വരെ സംഭവിച്ച കാര്യങ്ങൾ അവന് ഒരു അത്ഭുതമായി തോന്നി. കാട്ടിൽ നിന്ന് എണീറ്റ് അവൻ ക്ലോക്കിൽ നോക്കി സമയം 12 ആവുന്നു അവൻ പെട്ടെന്ന് തന്നെ മുഖം ഒക്കെ കഴുകി അശ്വതിക്ക് വാക്ക് കൊടുത്തത് പോലെ ജോലി ചെയ്യാൻ തുടങ്ങി
ഈ സമയം അശ്വതി മിനിസ്റ്റരുടെ പ്രൊട്ടക്ഷന് വേണ്ടി നിൽക്കുകയായിരുന്നു അപ്പോൾ ആണ് പുറകിൽ നിന്ന് അവളെ ആരോ വിളിക്കുന്നത് പോലെ തോന്നിയത് അവൾ അത് ആരാണ് എന്ന് അറിയാൻ തിരിഞ്ഞു നോക്കി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അശ്വതി ഞെട്ടിപ്പോയി
(തുടരും)