പരസ്പരം രണ്ടു പേരും ചിരി കൈമാറി ട്രെയിനിൽ തിരക്ക് കുറഞ്ഞിരുന്നു എങ്കിലും കെട്ടി മാറാപ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് സ്ഥിരം വെള്ളിയാഴ്‌ച തിരക്കനുഭവപ്പെട്ടു.
ഞാൻ കുറച്ചുകൂടി അവളുടെ അടുത്ത് ചേർന്ന് നിന്ന് അവൾ എന്നെ നോക്കി എന്താ എന്ന് ചോദിച്ചു
ഞാൻ : എന്താ ഇവിടെ നടന്നേ?
അവൾ: ഞാനും അതാണ് ആലോചിക്കുന്നത്
ഞാൻ : ഇനി പറ പെട്ടെന്ന് എന്ത് പറ്റി
അവൾ : അറിയില്ലെടാ കുറച്ചു നാളായി നിന്നോടെനിക്കിങ്ങനെ തോന്നി തുടങ്ങീട്ട് നീ ആണെങ്കിൽ എന്നോട് ഫുൾ ഫ്രീ ആയി ആണ് നില്കുന്നത് നിന്റെ ഫ്രണ്ട്ഷിപ്പ് എനിക്ക് മിസ്സാകാൻ ആകാത്തത് കൊണ്ട് എങ്ങിനെ എന്നായിരുന്നു ഇന്നതിനുള്ള ചാൻസ് ഒത്തു വന്നു അപ്പോൾ അത് കളയാൻ തോന്നിയില്ല.
ഞാൻ: നന്നായി നിന്നോടെനിക്ക് ഇതുവരെ അങ്ങിനെ തോന്നീട്ടില്ല പക്ഷെ നിന്റെ ആ ചിരി അതിൽ ഞാൻ വീണു മോളെ
അവൾ ചിരിച്ചു
എന്നിട്ടെന്നെ അമർത്തി കെട്ടി പിടിച്ചു എന്നിട്ട്
അവൾ : ഡാ
ഞാൻ : മ്മ്
അവൾ : നിനക്കെന്നെ പ്രേമിക്കാമോ
ഞാൻ : ഡീ നമ്മൾ രണ്ടും രണ്ട് മതമാണ് പോരാത്തതിന് രണ്ട് വീട്ടിൽ ഉള്ളവർ മതത്തിന്റെ നല്ല സപ്പോർട്ട് ഉള്ളവരും. കലാപം നടക്കും വേണോ? പെട്ടെന്നുള്ള ആവേശത്തിന് കേറി പറയല്ലേ
അവൾ : ഓഹ് അവൻ കല്യാണം വരെ എത്തി. ഡാ പൊട്ടാ നീ ഇനി യുള്ള രണ്ട് കൊല്ലം എന്നെ പ്രേമിച്ചാൽ മതി. അത് കഴിഞ്ഞു നമ്മൾ വീണ്ടും ഇതേപോലെ ജീവിതകാലം മുഴവൻ ഫ്രണ്ട്സായി തുടരും.
ഞാൻ : നീ എന്തൊക്കെയാ ഈ പറയണേ ?
അവൾ : നിനക്കറിയാലോ എന്റെ പുറകെ കുറെ അവന്മാർ നടന്നത്
ഞാൻ : അറിയാം നീ രണ്ടെണ്ണത്തിന്റെ ചെവികളിൽ അടിച്ചു പൊട്ടിച്ചതും ഞാൻ ഒരുത്തനെ സ്പോർട്സ് റൂമിലിട്ട് പെരുമാറിയതും അതിനല്ലേ?
അവൾ : അത് ഇനി ആവർത്തക്കാതിരിക്കാൻ കോളേജിൽ നമ്മൾ പ്രേമിക്കുന്നു. ഇത് എന്റെ ഐഡിയ അല്ല ഉമ്മയുടെ ആണ്
ഞാൻ : ആ ബെസ്റ്റ്
അവൾ : പക്ഷെ ഇപ്പോൾ അത് മാത്രം അല്ല കാര്യം. നമുക്ക് ഒന്ന് ഫ്രീ