അത്ഭുതകരമായ പേടി സ്വപ്നം 2 [Ztalinn]

Posted by

എനിക്ക് അതിശയമായി. ഞാൻ ആശ്ചര്യപെട്ട് നിൽക്കുമ്പോൾ അതാ എന്നെ നോക്കി പുഞ്ചിരിക്കുന്ന അമ്മുവിനെയാണ് കാണുന്നത്.

 

“ഇനിയെങ്കിലും മനസ്സിലായിലെ ഉണ്ണിയേട്ടാ. ഉണ്ണിയേട്ടൻ ഇപ്പോൾ നിൽക്കുന്നത് സ്വപ്നത്തിലാണ്. ഉണരൂ ഉണ്ണിയേട്ടാ… ഉണര്….”

 

ഞാൻ അത്‌ ഒന്നുംകൂടി ഉറപ്പാക്കാൻ എന്നെ പിച്ചി നോക്കി. അതിശയം എനിക്ക് വേദനയില്ല. അതേ ഇത് സ്വപ്നം തന്നെ. ഞാൻ  അമ്മുവിനെ നോക്കി.

 

“അതേ ഉണ്ണിയേട്ടാ… ഇതാ സ്വപ്നം. ഇനി സ്വപ്നത്തിൽ നിന്ന് ഉണർന്ന് എന്റെ അടുത്തേക്ക് വായോ. ഞാൻ അവിടെ ഉണ്ണിയേട്ടനായി കാത്തിരിക്കും വേഗം വരണേ….”

 

അമ്മു അതും പറഞ്ഞ് എന്റെ കണ്മുൻപിൽ നിന്ന് മാഞ്ഞു പോയി. ഒടുവിൽ അമ്മുവിലേക്ക് എത്താനുള്ള വഴി ഞാൻ കണ്ടെത്തി. ഞാൻ സന്തോഷം കൊണ്ട് തുളി ചാടി. ഞാൻ അവിടെ നിന്നും ഇറങ്ങി ഓടി.

 

അമ്മുവിലേക്ക് എത്താനായി ഞാൻ ഓടി. ഓടി ഓടി ഞാൻ ഒരു മല മുകളിൽ എത്തി. സ്വപ്നത്തിൽ നിന്ന് ഉണരാനുള്ള വഴി സ്വപ്നത്തിൽ ഞാൻ മരിക്കുക എന്നതായിരുന്നു. ഞാൻ മലയിൽ നിന്ന് ചാടി ചാവുവാൻ ഒരുങ്ങി. മരിക്കാൻ എനിക്ക് ഭയം ഇല്ലായിരുന്നു. ഞാൻ മരിക്കുന്നതിൽ സന്തോഷവാൻ ആയിരുന്നു. എന്റെ അമ്മുവിനെ കാണാൻ പറ്റും. സ്വപ്നമല്ലേ മലയിൽ നിന്ന് ചാടിയാൽ വേദന എടുക്കില്ല. ഞാൻ മലയുടെ മുകളിൽ നിന്ന് ചാടി. കണ്ണുകൾ അടച്ച് കൈകൾ വിരിച്ച് ചാടി. ഞാൻ താഴേക്ക് പതിച്ചു കൊണ്ടിരുന്നു.

 

കുറച്ച് നേരത്തിന് ശേഷം ഞാൻ കണ്ണ് തുറന്നു. ഞാൻ അപ്പോൾ കാർ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ അരികിൽ അമ്മു ഇരിക്കുന്നു. അതേ ഞാൻ തിരിച്ച് വന്നിരിക്കുന്നു. എവിടെന്ന് ഞാൻ പോയോ അവിടെ  ആ സമയത്ത് തന്നെ ഞാൻ എത്തിപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. പെട്ടെന്ന് ഇത് റോഡാണ് ഞാൻ കാർ ഓടിക്കുകയാണ് എന്നാ ബോധം വന്നു. അപകടം സംഭവിക്കാതെ ഇരിക്കാൻ ഞാൻ കാർ ഒതുക്കി നിർത്തി. അമ്മു എന്തിനാ കാർ നിർത്തിയത് എന്നറിയാനായി എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *