“നമ്മുക്ക് എത്ര വയസ്സുണ്ട്?”
“ഏട്ടന് 22 എനിക്ക് 20”
കൊള്ളാം രണ്ട് പേരുടെയും നല്ല പ്രായമ്മാ.
“നമ്മുടെ കല്യാണം എങ്ങനെയാ കഴിഞ്ഞേ? പ്രേമം ആണോ അതോ അരെയിൻജിടോ?”
“ഹി.. ഹി.. ഞാൻ ചേട്ടന്റ മുറപ്പെണ്ണാ. മാമ്മന്റെ മകൾ അങ്ങനെയാ നമ്മുടെ കല്യാണം കഴിഞ്ഞേ ”
അവൾ ചിരിച്ചുക്കൊണ്ട് പറഞ്ഞു.ഇപ്പോ കരച്ചിൽ മാറി അവളിൽ സന്തോഷം നിറയാൻ തുടങ്ങി. അത് ഉറപ്പിക്കാൻ എന്ന വണം ഞാൻ അവളോട് ചോദിച്ചു.
“നിനക്ക് ഞാൻ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നതിൽ ബുദ്ധിമുട്ട് ഇണ്ടോ? അത് വിഷമം വരുത്തുന്നുണ്ടോ?”
“എനിക്ക് അതിൽ ഒരു വിഷമവും ഇല്ല. പണ്ടത്തെ കാര്യങ്ങൾ ആലോചിക്കുന്നത് എനിക്ക് ഇഷ്ടമാ. പിന്നെ ഏട്ടന് ഓർമ്മ തിരിച്ച് വരാൻ അല്ലേ അത് കൊണ്ട് എനിക്ക് സന്തോഷമേ ഉള്ളൂ. ഏട്ടൻ ഇനിയും ചോദിച്ചോ ”
“ഇന്ന് വന്നവരുടെ കൂട്ടത്തിൽ നിന്റെ അച്ഛനും അമ്മയെയും കണ്ടില്ല. അവരൊക്കെ എവിടെയാ?”
ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നം ഒന്നുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവളോട് ചോദിച്ചു. അത് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി.
അത് കേട്ടതും അവൾ കരയാൻ തുടങ്ങി. എന്താ സംഭവം എന്നറിയാതെ ഞാൻ അവിടെ ഇരുന്നു.
“അവരെല്ലാം മരിച്ചു. അച്ഛനും അമ്മയും അനിയത്തിയും ഒരു കാറിൽ വരുമ്പോൾ