മുടങ്ങിയാൽ എന്റെ ജീവനും അതോടെ നഷ്ടപ്പെടുന്നതാണ് അതായത് ഇതെനിക്കൊരു ജീവൻ മരണ പോരാട്ടമാണ് ഇനിയും ഈ പൂജ മുടക്കണമെന്നുണ്ടെങ്കിൽ ചേട്ടനത് ധാരളമായി ചെയ്യാവുന്നതാണ് ഞാൻ ചേട്ടനെ ഒരിക്കലും തടയില്ല
കരീകയുടെ വാക്കുകൾ കേട്ട സഹീർ ഉടൻ തന്നെ മന്ത്രകളത്തിൽ നിന്ന് പുറത്തേക്കിറങ്ങി
കരീക :അപ്പോൾ ചേട്ടന് ഇപ്പോഴും എന്നോട് സ്നേഹമുണ്ട് അല്ലേ
ഇത്രയും പറഞ്ഞു കരീക തന്റെ കയ്യിൽ ഉണ്ടായിരുന്ന ജലം അഗ്നികുണ്ഡത്തിലേക്കോഴിച്ചു ഉടൻ തന്നെ തീ കുണ്ഡത്തിൽ നിന്നും ഒരു ചുമന്ന പ്രകാശം പുറത്തേക്കു വന്നു
“വേഗം വേഗംചെന്ന് എന്റെ ആഗ്രഹം നിറവേറ്റു ”
കരീക ചുമന്ന പ്രകാശത്തോടായി കല്പിച്ചു ഉടൻ തന്നെ ആ പ്രകാശം അറയുടെ പുറത്തേക്കു പാഞ്ഞു
സഹീർ :നീ എന്താണ് കരീകാ ഈ ചെയ്തത് ഇതിന്റെ ഭലം എന്തൊക്കെയായിരിക്കുമെന്ന് നിനക്ക് വല്ല ഊഹവുമുണ്ടോ എല്ലാം നശിക്കുന്നതാണ് കരീകാ എല്ലാം
പെട്ടന്നായിരുന്നു അവിടേക്ക് മഹാറാണി കടന്നു വന്നത്
റാണി :നിനക്ക് എത്ര ധൈര്യമുണ്ടായിട്ടാണ് സഹീർ ഈ പൂജമുടക്കുവാൻ ശ്രമിച്ചത്
സഹീർ :ഞാൻ എല്ലാവരുടെയും നല്ലതാണ് ആഗ്രഹിച്ചത് എന്നാൽ ഇപ്പോൾ എല്ലാം കൈവിട്ടു പോയിരിക്കുന്നു
മഹാറാണി :എന്റെ കല്പന ധിക്കരിക്കാൻ മാത്രം നിനക്ക് ധൈര്യം വന്നുവോ ആരവിടെ ഇവനെ ഉടൻ തന്നെ തുറുങ്കിലടക്കു
മഹാറാണിയുടെ കല്പനപ്രകാരം ഭടമാർ ഉടൻ തന്നെ സഹീറിനെ അവിടെ നിന്നും കൊണ്ട് പോയി
മഹാറാണി :കരീക പൂജ വിജയകരമായോ എനിക്ക് ഒരു ചെറുമകനെ ലഭിക്കുമോ
കരീക :തീർച്ചയായും മഹാറാണി എല്ലാം ഞാൻ വിചാരിച്ചതു പോലെ തന്നെ നടന്നു ഉടൻ തന്നെ അവിടുത്തെക്ക് ഒരു ചെറുമകനെ ലഭിക്കുന്നതാണ്
ഇതേ സമയം ജ്യോതി തന്റെ അറയിൽ ഗാഡ നിദ്രയിലായിരുന്നു അങ്ങോട്ടേക്കായിരുന്നു ആ ചുമന്ന പ്രകാശം എത്തിചേർന്നത് ആ പ്രകാശം പതിയെ ജ്യോതിയുടെ കാലുകൾക്കിടയിലൂടെ അവളുടെ ഗർഭപാത്രത്തിലേക്ക് സഞ്ചരിച്ചു ഉടൻതന്നെ ജ്യോതി വായുവിൽ പൊങ്ങികറങ്ങുവാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ ജ്യോതിയുടെ ദേഹത്തുനിന്നും ആ പ്രകാശം പുറത്തേക്കു വന്നു അതിന്റെ നിറം അപ്പോഴേക്കും ഇരുണ്ടതായി മാറിയിരുന്നു ആ പ്രകാശം ഉടൻ തന്നെ അറയുടെ പുറത്തേക്കുപാഞ്ഞു അടുത്ത നിമിഷം