കുമാരി :ശെരി കരീക എനിക്ക് നിന്നെ വിശ്വാസമാണ് പൂജക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
കരീക :പൂജ നടക്കുന്ന വേളയിൽ കുമാരി സ്വന്തം അറയിൽ തന്നെ ഉണ്ടാകണം അതിനുള്ളിൽ മറ്റാരെയും പ്രേവേഷിപ്പിൽക്കരുത്
കുമാരി :ശരി കരീക ഞാൻ അതുപോലെ തന്നെ ചെയ്യാം
ഇത്രയും പറഞ്ഞു കുമാരി തന്റെ അറയിലേക്ക് മടങ്ങി
അന്നേ ദിവസം അർദ്ധരാത്രിയോട് അടുക്കുമ്പോഴും കരീക തന്റെ പൂജയിൽ മുഴുകി ഇരിക്കുകയായിരുന്നു
“എന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയാണിത് ഇത് ഞാൻ കൃത്യമായി തന്നെ ചെയ്യും ഇത്രയും കാലം ഞാൻ നേടിയ ശക്തികൾ അതിനായി എന്നെ സഹായിക്കും ഇനി കുറച്ച് സമയം കൂടി ഈ മാന്ദ്രിക ജലം കൂടി എന്റെ മൂർത്തികൾക്ക് സമർപ്പിച്ചാൽ ഈ പൂജ പൂർണമാകും ”
ഇതും പറഞ്ഞു കരീക തന്റെ കയ്യിൽ ഉണ്ടായിരുന്ന ജലം മുൻപിലെ അഗ്നികുണ്ഡത്തിലേക്ക് ഒഴിക്കുവാനായി ഒരുങ്ങി
“മതിയാക്കു കരീക ”
പെട്ടെന്നായിരുന്നു കരീക പിന്നിൽ നിന്ന് ആ ശബ്ദം കേട്ടത് അവൾ പതിയെ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു അവിടെ ഉണ്ടായിരുന്നത് സഹീർ ആയിരുന്നു
കരീക :ചേട്ടനെ എന്താ ഇതുവരെയും കാണാത്തത് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു എന്തായാലും എത്തിയല്ലോ എനിക്ക് സന്തോഷമായി
സഹീർ :ഞാൻ നിന്നെ സന്തോഷിപ്പിക്കാനല്ല എങ്ങോട്ടേക്ക് വന്നത്
കരീക :അതെനിക്കും നന്നായി അറിയാം പക്ഷെ ഇത്തവണ ആർക്കും എന്നെ ഒന്നും ചെയ്യാനാകില്ല മഹാറാണിയുടെ അനുവാദത്തോട് കൂടിയാണ് ഞാൻ ഈ പൂജ നടത്തുന്നത് ഇത്തവണ ഞാൻ വിജയിക്കുക തന്നെ ചെയ്യും
സഹീർ :നിനക്ക് ആര് അനുവാദം തന്നാലും ഞാൻ ഇതിനു അനുവദിക്കില്ല ഞാൻ ഇത് തടയുക തന്നെ ചെയ്യും
ഇതും പറഞ്ഞു സഹീർ കരീക തയ്യാറാക്കിയ മന്ത്രകളത്തിലേക്ക് കാലെടുത്തു വച്ചു അടുത്ത നിമിഷം തന്നെ കരീകയുടെ മൂക്കിൽ നിന്നും ചോര ഒഴുകുവാൻ തുടങ്ങി
സഹീർ :എന്താണ് കരീക നിനക്ക് എന്താണ് പറ്റിയത്
കരീക പതിയെ ചിരിച്ചുകൊണ്ട് മൂക്കിലെ രക്തം തുടച്ചുമാറ്റി
കരീക :ഈ പൂജ എന്റെ ജീവനുമായി ബന്ധിപ്പിച്ചിരിക്കുകയാണ് ഇത്