ശരീരം ശ്രദ്ധിക്ക് എനിക്ക് നിന്റെ വൈദ്യനുമായി ചില കാര്യങ്ങൾ സംസാരിക്കണം
ഇത്രയും പറഞ്ഞു കുമാരി വൈദ്യനുമായി അറക്കു പുറത്തേക്കിറങ്ങി
കുമാരി :എന്താണ് സംഭവിച്ചത് അവൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ
വൈദ്യൻ :അത് കുമാരി ആ പെൺകുട്ടി ഗർഭിണിയാണ്
ഇത് കേട്ട് കുമാരിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു
കുമാരി :ഇത് സത്യമാണോ
വൈദ്യൻ :അതേ കുമാരി അവൾ ഗർഭിണിയാണ്
കുമാരി :നീ ഈ വിവരം മറ്റാരോടെങ്കിലും പറഞ്ഞോ
വൈദ്യൻ :ഇല്ല കുമാരി ഈ വിവരം ഇപ്പോൾ നമുക്ക് രണ്ട് പേർക്കും മാത്രമേ അറിയു
കുമാരി :വളരെ നല്ലത് അവൾ ഈ വിവരം അറിയാതെ നോക്കണം
വൈദ്യൻ :ശെരി കുമാരി അത് ഞാൻ ശ്രദ്ധിച്ചുകൊള്ളാം
കുമാരി :എങ്കിൽ നീ വേഗം അവളുടെ അടുത്തേക്ക് ചെല്ലു എനിക്ക് ഉടനെതന്നെ ഒരാളെ കാണുവാനുണ്ട്
കുമാരി വേഗം തന്നെ കരീകയുടെ അറയിലേക്ക് എത്തിചേർന്നു
കുമാരി :കരീകാ നമ്മുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു
കരീക :എന്താണ് കുമാരി കാര്യം
കുമാരി :ജ്യോതി അവൾ ഗർഭിണിയാണ്
കരീക :വളരെ നല്ലത് ഇത് ഞാൻ പ്രതീക്ഷിച്ചതാണ്
കുമാരി :അപ്പോൾ ഇനി എന്താണ് നമ്മൾ ചെയ്യേണ്ടത്
കരീക :അവളുടെ ഉള്ളിലെ കുഞ്ഞിനെ കുമാരിയുടെ വയറ്റിൽ എത്തിക്കണം അതിനായി ഒരു മഹാ പൂജ നടത്തേണ്ടതുണ്ട്
കുമാരി :എന്ത് വേണമെങ്കിലും ചെയ്യാം എനിക്ക് ഒരു കുമാരനെ കിട്ടിയാൽ മാത്രം മതി
കരീക :കുമാരിയുടെ ആഗ്രഹം നടക്കുക തന്നെ ചെയ്യും ഇപ്പോൾ തന്നെ ഞാൻ ആ പൂജ ആരംഭിക്കുന്നതാണ് ഇന്നത്തെ ദിവസം അവസാനിക്കുമ്പോൾ കുമാരിയുടെ ആഗ്രഹം നിറവേറിയിരിക്കും