ശെരിയാക്കിയ ശേഷം ഉടൻ എത്താം
ഇതും പറഞ്ഞു കുമാരി വേഗം അറക്കുപുറത്തേക്ക് യാത്രയായി
അന്നേ ദിവസം രാത്രി കുമാരന്റെ അറക്കു മുൻപിൽ കുമാരിയും കരീകയും
കരീക :കുമാരി ഞാൻ പറഞ്ഞകാര്യങ്ങളൊക്കെ ചെയ്തല്ലോ അല്ലേ
കുമാരി :നീ പറഞ്ഞതെല്ലാം ഞാൻ ചെയ്തിട്ടുണ്ട് എനിക്ക് പകരം എന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു ജ്യോതിയെ ഞാൻ അറയിലേക്ക് അയച്ചിട്ടുണ്ട് പക്ഷേ നിന്റെ പദ്ധതി എന്താണെന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല കുമാരൻ ഒരിക്കലും അവളുമായി അന്ധിയുറങ്ങാൻ സമ്മതിക്കില്ല പിന്നെങ്ങനെയാണ് നമ്മൾ കാര്യം നേടുക
കരീക :അതൊന്നുമോർത്ത് കുമാരി വിഷമിക്കേണ്ട എല്ലാം ഞാൻ നോക്കികൊള്ളാം തല്ക്കാലം കുമാരി ഇവിടെ നിന്ന് മാറി നിൽക്കു കുമാരൻ ഉടനെ ഇങ്ങോട്ടേക്കെത്തും അദ്ദേഹം കുമാരിയെ കാണാൻ പാടില്ല
കുമാരി :ശെരി കരീക ഞാൻ അല്പം മാറി നിൽക്കാം നീ എല്ലാം കൃത്യമായി ചെയ്യുമെന്ന് ഞാൻ കരുതുന്നു
അല്പസമയത്തിനുള്ളിൽ തന്നെ രാജകുമാരൻ അവിടേക്ക് എത്തി ചേർന്നു
കരീക :വന്നാലും കുമാരാ രാജകുമാരി അങ്ങക്കായി ഉള്ളിൽ കാത്തിരിക്കുകയാണ്
കുമാരൻ :കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഞാൻ ഒട്ടനവധി പൂജകളും മറ്റും ചെയ്തതാണ് പക്ഷെ ഒന്നും ഭലം കണ്ടില്ല അതുകൊണ്ട് തന്നെ നിന്റെ മന്ത്രത്തിലും എനിക്ക് വിശ്വാസമില്ല
കരീക :അങ്ങ് ഉറപ്പായും ഒരു അച്ഛനാകുന്നതാണ് ഇത് എന്റെ വാക്കാണ്
കുമാരൻ :അമ്മ പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ നിന്നെപോലൊരാളെ വിശ്വസിക്കുന്നത് ഇനി പറയു ഞാൻ എന്താണ് ചെയ്യേണ്ടത്
കരീക :അങ്ങ് വലുതായി ഒന്നും ചെയ്യേണ്ട ആവശ്യമില്ല കുമാരിയുമായി