ദ വിച്ച് പാർട്ട്‌ 4 [Fang leng]

Posted by

വൈദ്യ :അല്പനേരം കൂടി മാത്രം കുമാരി കുഞ്ഞ് ഉടനെ പുറത്ത് വരുന്നതാണ് ശക്തിയായി തള്ളു കുമാരി കുറച്ച് കൂടി ശ്രമിക്കു കുമാരി

“എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല അമ്മേ എനിക്ക് വയ്യ ആ.. ”

ഒരു വലിയ നിലവിളിയോട് കൂടി കുമാരി കുഞ്ഞിനെ പുറത്തേക്കു തള്ളി വൈദ്യ ഉടൻ തന്നെ കുഞ്ഞിനെ തന്റെ കൈകളിൽ കോരിയെടുത്തു

“ങി.. ങി “ആ മുറിയിൽ മുഴുവൻ ആ കുഞ്ഞിന്റെ നിലവിളി മുഴങ്ങി

വൈദ്യ ഉടൻ തന്നെ കുഞ്ഞിനെ കുമാരിയുടെ അടുത്തേക്ക് കൊണ്ട് വന്നു

വൈദ്യ :കുമാരി കുമാരി ആഗ്രഹിച്ചത് പോലെ തന്നെ നിങ്ങൾക്ക് സുന്ദരനായ ഒരു ആൺകുഞ്ഞാണ് ജനിച്ചിരിരിക്കുന്നത് ഈ രാജ്യത്തിന് ഒരു യുവ രാജാവ് ജനിച്ചിരിക്കുന്നു

ഇത് കേട്ട് കുമാരിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു

“ജ്യോതി അവളുടെ ശാപം ഭലിച്ചില്ല എനിക്ക് ഒരു ആൺകുട്ടിയാണ് ജനിച്ചത് എനിക്കൊരു മകനാണ് ജനിച്ചത് കരീക പറഞ്ഞ…ആ അമ്മേ ”

കുമാരി വീണ്ടും ശക്തമായി നിലവിളിക്കുവാൻ തുടങ്ങി വൈദ്യ ഉടൻ തന്നെ വീണ്ടും കുമാരിയെ പരിശോധിക്കുവാൻ തുടങ്ങി

“കുമാരി ഒരു കുഞ്ഞിനെ കൂടി എനിക്ക് കാണുവാൻ സാധിക്കുന്നുണ്ട് ഒന്നുകൂടി ശക്തിയിൽ തള്ളു കുമാരി ആ കുഞ്ഞ് ഉടൻ തന്നെ പുറത്തേക്ക് വരും ”

“ആ..” കുമാരി വീണ്ടും ശക്തമായി നിലവിളിച്ചു ഒപ്പം മറ്റൊരു കുഞ്ഞിന്റെ നിലവിളി കൂടി ആ അറയിൽ മുഴങ്ങി

വൈദ്യ :കുമാരി ഇന്ന്‌ നമ്മുടെ രാജ്യത്തിന് ഇരട്ടി മധുരമാണ് ഉണ്ടായിരിക്കുന്നത് രാജകുമാരനോടൊപ്പം അവിടുത്തെക്ക് ഒരു കുമാരിയും പിറന്നിരിക്കുന്നു ഇവൾ അതി സുന്ദരിയാണ്

വൈദ്യയുടെ വാക്കുകൾ കേട്ട കുമാരിയുടെ ഉള്ളിൽ ജ്യോതിയുടെ വാക്കുകൾ വീണ്ടും വന്നു പതിച്ചു “നിങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കും അവൾ ഈ രാജ്യത്തിന്റെ നാശത്തിനു കാരണമായി തീരും അവളെ സ്നേഹിക്കുന്ന എല്ലവരും മരണപ്പെടും ”

കുമാരി പഴയ കാര്യങ്ങൾ എല്ലാം ഓർത്ത് ഭയന്ന് വിറച്ചു

“കരീക.. വേഗം കരീകയെ വിളിക്കു “കുമാരി വൈദ്യയോട് ഭയത്തോട് കൂടി പറഞ്ഞു

വിധിയുടെ വിളയാട്ടം പോലെ അന്നേ ദിവസം ചന്ദ്രഗിരിയിൽ എല്ലാവരും കാത്തിരുന്ന രാജകുമാരൻ ജന്മമെടുത്തു അവനോടൊപ്പം അവളും ജനിച്ചു ഈ കഥയിലെ നായിക ദ വിച്ച് ഇനി ഇത് ഇവളുടെ കഥയാണ്

തുടരും…

കൂടുതൽ പേജ് എഴുതണം എന്നുണ്ടായിരുന്നു പക്ഷേ ഇനിയും താമസിച്ചാൽ കഥയുടെ ഫ്ലോ പോകും അതിനാൽ എല്ലവരും ക്ഷമിക്കുക ഈ പാർട്ട്‌ അല്പം

Leave a Reply

Your email address will not be published. Required fields are marked *