മിത്രമാണ് ഇത് കുമാരി അറിഞ്ഞാൽ എന്ത് സംഭവിക്കും എന്നറിയാമോ
ഭടൻ :നിന്നെ വധിക്കുവാൻ മഹാറാണിയാണ് ഉത്തരവ് നൽകിയത് ഞങ്ങൾക്ക് അത് അനുസരിച്ചെമതിയാകു
ഇത്രയും പറഞ്ഞു ഭടൻ ജ്യോതിക്കു നേരെ വാൾ വീഷി എന്നാൽ അടുത്ത നിമിഷം ഭടൻമാരെ തള്ളിമാറ്റികൊണ്ട് ജ്യോതി അറക്കു പുറത്തേക്ക് ഓടി കോട്ടാര മുറ്റത്തിലൂടെ വളരെ വേഗം ഓടിയ അവൾ എത്തിപ്പെട്ടത് മഹാറാണിയുടെയും കരീകയുടെയും മുൻപിലായിരുന്നു
മഹാറാണി :ഇവൾ എപ്പോഴും ജീവനോടെയുണ്ടോ കരീകാ വേഗം ഇവളെ അവസാനിപ്പിക്കു
മഹാറാണിയുടെ വാക്കുകൾ കേട്ട കരീക ഉടൻ തന്നെ അരയിൽ നിന്ന് തന്റെ കത്തി പുറത്തെടുത്തു ഇത് കണ്ട ജ്യോതി മഹാറാണിയെയും തള്ളിമാറ്റി മുൻപോട്ടേക്കോടി എന്നാൽ പെട്ടെന്ന് തന്നെ ആരുടെയോ ദേഹത്തു തട്ടി അവൾ നിലത്തേക്ക് വീണു ജ്യോതി വേഗം തന്റെ മുൻപിൽ നിൽക്കുന്നു ആളെ നോക്കി രാജകുമാരിയായിരുന്നു അത് കുമാരി വേഗം തന്നെ ജ്യോതിയെ നിലത്തു നിന്ന് എഴുനേൽപ്പിച്ചു
കുമാരി :എന്താണ് ജ്യോതി എന്താണ് പറ്റിയത്
ജ്യോതി :കുമാരി എന്നെ രക്ഷിക്കണം അവർ എന്നെ കൊല്ലാൻ വരുകയാണ് ദയവ് ചെയ്ത് എന്നെ രക്ഷിക്കണം
കുമാരി :പേടിക്കണ്ട ജ്യോതി നിനക്ക് ഒന്നും പറ്റില്ല സമാദാനമായിരിക്കു
ജ്യോതി :വരൂ കുമാരി നമുക്ക് വേഗം കുമാരന്റെ അടുക്കൽ പോകാം അദ്ദേഹത്തിന് മാത്രമേ എന്നെ രക്ഷിക്കാനാകു വേഗം വരൂ കുമാരി
ജ്യോതി കുമാരിയുമായി വേഗം തന്നെ മുൻപോട്ട് പോകുവാൻ തുടങ്ങി എന്നാൽ അടുത്ത നിമിഷം കുമാരി തന്റെ കയ്യിലുള്ള കത്തി ജ്യോതിയുടെ വയറ്റിലേക്ക് കുത്തിയിറക്കി “അമ്മേ “വേദന സഹിക്കാനാകാതെ ജ്യോതി നിലവിളിച്ചു
കുമാരി :എന്നോട് ക്ഷമിക്കണം ജ്യോതി നീ എന്റെ കൂട്ടുകാരിയല്ലേ എനിക്ക് വേണ്ടി ഈ ഒരു ഉപകാരം കൂടി നീ ചെയ്യണം നീ മരിച്ചാൽ മാത്രമേ ഇവിടെയുള്ളവർക്ക് സമാധാനം ലഭിക്കു
കുമാരിയുടെ വാക്കുകൾ കേട്ട ജ്യോതി വിറച്ചു കൊണ്ട് സംസാരിക്കുവാൻ തുടങ്ങി
“കുമാരിയും ഇവരോടൊപ്പമാണല്ലേ ഞാൻ എന്ത് തെറ്റാണ് ചെയ്തത് കുമാരി പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചില്ലേ എന്നിട്ടും എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ഞാൻ നിങ്ങളെ ഒരുപാട് വിശ്വസിച്ചതല്ലേ ദയവ് ചെയ്തു എന്നെ