ജ്യോതി വായുവിൽ നിന്ന് നിലത്തേക്ക് വീണു
പുറത്തേക്കു കടന്ന ആ ഇരുണ്ട പ്രകാശം അടുത്തതായി ചെന്നത് തന്റെ അറയിൽ കരീക പറഞ്ഞു നൽകിയ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്ന രാജകുമാരിയുടെ അടുത്തേക്കായിരുന്നു
ആ ഇരുണ്ട പ്രകാശം തന്നിലേക്ക് വരുന്നത് കണ്ട് കുമാരി ഞെട്ടിവിറച്ചു എന്നാൽ ഒരു നൊടിയിടയിൽ ആ പ്രകാശം കുമാരിയുടെ വയറ്റിനുള്ളിലേക്ക് പ്രേവേഷിച്ചു
“ആ “ഒരു വലിയ നിലവിളിയോട് കൂടി രാജകുമാരി ബോധരഹിതയായി നിലത്തേക്ക് വീഴ്ന്നു
ഇതേ സമയം കരീകയും മഹാറാണിയും
മഹാറാണി :കരീക കുമാരിയുടെ നിലവിളിയല്ലേ ആ കേട്ടത് അവൾക്ക് എന്തെങ്കിലും പ്രശ്നം പറ്റികാണുമോ
കരീക :പേടിക്കണ്ട മഹാറാണി പൂജ വിജയിച്ചതിന്റെ സൂചനയാണത് എല്ലാം ശുഭമായി തന്നെ അവസാനിച്ചു
മഹാറാണി :ഇല്ല ഒരു കാര്യം കൂടി ബാക്കിയുണ്ട് ആ പെൺകുട്ടി ജ്യോതി അവൾ ഇനി ജീവിച്ചിരിക്കുന്നത് നമുക്കൊരു ഭീഷണിയാണ് അവൾ ഉടനെ കൊല്ലപെടണം
കരീക :അവിടുത്തെ ഇഷ്ടം പോലെ തന്നെ ചെയ്തുകൊള്ളു അവളെക്കൊണ്ട് ഇനി നമുക്ക് ഒരു ഉപകാരവുമില്ല
മഹാറാണി :ശെരി കരീക നീ വേഗം കുമാരിയുടെ അടുക്കലേക്ക് പോകു ഞാൻ ഉടനെ അങ്ങോട്ടേക്കെത്താം
അല്പസമയത്തിനു ശേഷം ജ്യോതിയുടെ അറ
ജ്യോതി പതിയെ ഉറക്കമുണർന്നു ചുറ്റും നോക്കി
“എനിക്ക് എന്താണ് സംഭവവിച്ചത് എന്റെ ശരീരത്തിലുള്ള ഈ പാടുകൾ എവിടെ നിന്നാണ് വന്നത് ”
പെട്ടെന്നായിരുന്നു രണ്ട് ഭടൻമാർ ജ്യോതിയുടെ അറയ്ക്കുള്ളിലേക്ക് പ്രേവേഷിച്ചത്
ജ്യോതി :എന്താണ് ഇവിടെ നടക്കുന്നത് നിങ്ങൾ ഈ നേരത്ത് ഇവിടെ എന്താണ് ചെയ്യുന്നത്
ഉടൻതന്നെ കൂട്ടത്തിലുള്ള ഒരു ഭടൻ ജ്യോതിക്കു നേരെ വാൾ നീട്ടി
ജ്യോതി :നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് ഞാൻ കുമാരിയുടെ അടുത്ത