കിട്ടുമോ എന്നൊക്കെ ഉള്ള ഒരു പേടിയും!
എങ്കിലും കുറെ പഞ്ചാര വർത്താനം പറഞ്ഞു എങ്ങിനെ എങ്കിലും ചേച്ചിയെ ഒരു നൈറ്റ് ഡ്രൈവ് കൊണ്ടുപോവാൻ ഞാൻ ചെറുതായി ഒരു ശ്രമം നടത്തി, പകൽ സമയം കറക്കം കൊണ്ട് നല്ല ക്ഷീണം ഉണ്ടെന്നും അതി രാവിലെ എവിടെയോ അത്യാവശ്യമായി പോവാൻ ഉണ്ടെന്നും ഒക്കെ പറഞ്ഞു ചേച്ചി വീണ്ടും തടി ഊരി. എന്തോ പോയ അണ്ണാനെ പോലെ ഞാനും കിടന്നുറങ്ങി.
പതിവ് പോലെ 8മണി കഴിഞ്ഞു എണീറ്റ് ഫോൺ എടുത്തു നോക്കിയപ്പോൾ whatsappil ചേച്ചിടെ ഒരു ഗുഡ് മോർണിംഗ് കിടക്കുന്നു അതും 6:45 നു അയച്ചത്. ഞാൻ കണ്ടപ്പോൾ തന്നെ റിപ്ലൈ അയച്ചെങ്കിലും ഒരറിവും ഉണ്ടായില്ല. സാധാരണ പോലെ ജോലിയും മറ്റുമൊക്കെ ആയി അങ്ങിനെ പോയി. ഉച്ചക്ക് 1മണി ഒക്കെ കഴിഞ്ഞപ്പോഴാ പിന്നെ ചേച്ചിടെ അനക്കം കണ്ടത്. (മുന്നേ പറഞ്ഞത് പോലെ സംസാരവും ചാറ്റും എല്ലാം ഇംഗ്ലീഷിൽ ആണ്, വായനയുടെ രസം കളയാതിരിക്കാൻ തർജ്ജിമ ചെയ്യുന്നു എന്ന് മാത്രം)
ചേച്ചി: എവിടാ ?
ഞാൻ: വീട്ടിൽ
ചേച്ചി: ലഞ്ച് കഴിഞ്ഞോ?
ഞാൻ: ഇല്ല, അവിടെയൊ?
ചേച്ചി: ഇല്ല, നിന്റെ വീട്ടിൽ നിന്നും ഹോട്ടലിലേക്ക് എത്ര സമയം എടുക്കും ?
അത് വായിച്ചതും ഹൃദയം പട പട അടിക്കാൻ തുടങ്ങി, എന്നാൽ വളരെ സാധാരണ രീതിയിൽ ഇരിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഞാൻ: 30min
ചേച്ചി: എന്നാൽ ഒരുമിച്ചു ഇവിടുന്നു കഴിച്ചാലോ? നിനക്ക് ഒരു 2:30കു ഉള്ളിൽ എത്തിക്കൂടേ?
ഞാൻ: എപ്പോ എത്തി എന്ന് ചോദിച്ചാൽ പോരെ?
ചേച്ചി: okay എന്നാൽ വൈകരുത് എനിക്കും നന്നായി വിശക്കുന്നുണ്ട്, താഴെ റെസ്റ്റാറ്റാന്റിൽ എത്തീട്ടു വിളിക്കു. 4:30 ആവുമ്പോൾ എനിക്ക് ജോലി സംബന്ധമായ മീറ്റിംഗ് ഉള്ളതാണ്. നീ വൈകിയാൽ ഞാൻ അതിനു പോവും, ഇല്ലെങ്കിൽ വൈകിട്ട് കാണാം.
ഞാൻ: ഇപ്പോഴും വൈകിട്ടും കാണുന്നതിൽ വിരോധം ഉണ്ടാവുമോ മാഡം?
ചേച്ചി: നീ കുറച്ചു ഓവർ അല്ലെ മോനെ??
ഞാൻ: എന്നാ ദെയ് എത്തി ഞാൻ ഇപ്പൊ തന്നെ വന്നേക്കാം.
ഞാൻ ആ msg പല തവണ വായിച്ചു നോക്കി അത് തന്നെ ആണെന്ന് ഉറപ്പു വരുത്തി വേഗം തന്നെ ഒന്ന് ഫ്രഷ് ആയി കാറും എടുത്തു ഇറങ്ങി, പോവുന്ന വഴി തലേ ദിവസം റൂമിൽ ഒരാൾ കൂടെ ഉണ്ടായിരുന്നോ, ഇത് വല്ല പണിയാകുമോ എന്നൊക്കെ ആലോചിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കു ഒർമ്മ വന്ന എന്റെ കസിനെ വിളിച്ചു കാര്യം പറഞ്ഞു, എന്തെങ്കിലും സീൻ ഉണ്ടായാൽ അവിടെ എത്തണം എന്നും ഓർമിപ്പിച്ചു.
ഹോട്ടൽ പാർക്കിംഗ് വണ്ടി ഇടാതെ പുറത്തു ഇട്ടുകൊണ്ട് നടന്നു കേറി, ഒപ്പം ചേച്ചിയെ ഫോണിൽ വിളിച്ചു, ഉടനെ എത്താം എന്ന് കേട്ട് ഞാൻ അവിടെ റെസ്റ്റാറ്റാന്റിൽ ദൂരെ നിന്നും കാണുന്ന രീതിയിൽ ഒരിടം നോക്കി ഇരുന്നു.