നിമിഷം കിംഗ് ലയർ ലെ ദിലീപിനെ മനസ്സിൽ ആലോചിച്ചു, അപ്പോഴാണ് അവർ എന്നോട് ഇംഗ്ലീഷിൽ അത് കുഴപ്പം ഇല്ല നൂറുരൂപയല്ലേ, എടുത്തോളൂ എന്ന് പറഞ്ഞത്.
(സംസാരം അതിനു ശേഷം എല്ലാം ഇംഗ്ലീഷിൽ തന്നെ)
ഞാൻ: അത് ശെരിയാവില്ല, ente കയ്യിൽ പൈസ ഉണ്ട്, ഫ്രീ ആയിട്ട് എനിക്ക് വേണ്ട, ഞാൻ തിരികെ തരുന്നത് വാങ്ങും എന്നുണ്ടേൽ മാത്രം ഇ പണം എനിക്ക് മതി.
ചേച്ചി: അത് കുഴപ്പം ഇല്ല, നൂറു രൂപയുടെ കാര്യമല്ലേ, എടുത്തോളൂ.
ഞാൻ: അത് ശെരിയാവില്ല ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പറഞ്ഞാൽ ഞാൻ ഇപ്പൊ തന്നെ ട്രാൻസ്ഫർ ചെയ്തേക്കാം.
(ബാങ്ക് ഡീറ്റെയിൽസ് പറഞ്ഞാൽ പേര് വെച്ചെങ്കിലും ഫേസ്ബുക്കിലോ ഇൻസ്റ്റയിലോ തപ്പി നോക്കാം എന്ന അവസാന പ്രതീക്ഷ)
ചേച്ചി: ഇനി നമ്മൾ എന്നെങ്കിലും കണ്ടാൽ അപ്പൊ എനിക്ക് തിരിച്ചു തന്നോളൂ, അത് പോരെ?
ഞാൻ: അയ്യോ എന്റെ വീട് ഇവിടെ അല്ലല്ലോ, ഞാൻ ചുമ്മാ കറങ്ങാൻ വന്നതാ, ഇങ്ങോട്ടു വരുന്നതേ കുറവാണു.
അവസാനം ഇനി നിന്നിട്ടു കാര്യമില്ല എന്ന് മനസ്സിലാക്കി പോവാൻ തുനിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇക്കാലത്തു ഗൂഗിൾ പേ യൂസ് ചെയ്യാത്ത ആളുകളോ എന്ന്. ആ ചുണ്ടിൽ ഒരു ചിരി വരുത്തി എന്നോട് പറഞ്ഞു നമ്പർ നോട്ട് ചെയ്തോളു എന്ന്!!!
കേട്ടത് സത്യമാണോ എന്ന് ഉറപ്പിക്കാൻ അവരുടെ മുഖത്തേക്ക് നോക്കി നിന്നപ്പോൾ എന്താ വേണ്ടേ എന്നുള്ള ചോദ്യവും! ഞാൻ പിന്നെ ഒന്നും ആലോചിക്കാതെ രൂപയും, നമ്പറും വാങ്ങിക്കൊണ്ടു കാർ പാർക്കിലേക്ക് ഓടി, ഇടയിൽ ആരെയും നോക്കാൻ നിന്നില്ല, എനിക്കറിയാം ഞങ്ങളിലേക്ക് ഒരുപാട് പേരുടെ നോട്ടം ഇ സമയം കൊണ്ട് എത്തിക്കാണും എന്ന്!
ഓടി വന്നു കാറിൽ ഇരുന്നിട്ടും കുറച്ചധികം സമയം വേണ്ടി വന്നു ഇ ലോകത്തേക്ക് മടങ്ങി വരാൻ. അവിടിരുന്നു കൊണ്ട് തന്നെ ഞാൻ gapയിൽ ക്യാഷ് ട്രാൻസ്ഫർ ചെയ്തു ഒരു സ്ക്രീന്ഷോട് എടുത്തു അവരുടെ whatsapp ഇൽ ചെയ്തു തന്ന ഉപകാരത്തിനു ഒരുപാട് നീട്ടി ഒരു നന്ദിയോടെ അയച്ചു. 2ടിക്ക് കണ്ടു എന്നാൽ ഓൺലൈൻ ഇല്ല. കുറച്ചു സമയം നോക്കി, അനക്കം ഇല്ല, നമ്പർ സേവ് ചെയ്യാത്ത കാരണം dp യും കാണുന്നില്ല, ഞാൻ gpay യിൽ ക്യാഷ് അയക്കാൻ നേരം കണ്ട പേര് എടുത്തു ആദ്യം fb യിൽ ഒന്ന് തപ്പി, രക്ഷയില്ല. ഇൻസ്റ്റയിൽ ഒന്ന് നോക്കി, ദാ കിടക്കുന്നു, എന്നാൽ പ്രൈവറ്റ് അക്കൗണ്ട് ആണ്. നോക്കിക്കൊണ്ടിരിക്കുമ്പോൾ “welcome” എന്ന് മാത്രം ചേച്ചിടെ ഒരു റിപ്ലൈ വന്നു. ഉടനെ ഞാൻ മലയാളി അല്ലല്ലെ എന്ന് ചോദിച്ചു ഒരെണ്ണം കൂടെ അങ്ങോട്ടേക്ക് അയച്ചു, അപ്പൊ “no” എന്ന് മാത്രം ഒരു റിപ്ലൈ! വേറെ യാതൊരു വിധ അടുപ്പവും അവിടെ കാണിക്കുന്നില്ല, ചോദിക്കുന്നില്ല എന്ന് മാത്രമല്ല അതോടെ ഓഫ്‌ലൈൻ ആവുകയും ചെയ്തു.
പിന്നെന്തു ചോദിക്കണം എന്നറിയാതെ ഉള്ള കാര്യം തുറന്നു പറഞ്ഞാലോ എന്ന്