ഓടി തുടങ്ങി. അവൾ പുറത്തേ കാഴ്ചകൾ ആസ്വദിച്ചിരുന്നു.
അവളുടെ ആഗ്രഹം നടത്തി കൊടുത്ത സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു.ഞാൻ മല്ലിയുടെ മുഖത്തെ സന്തോഷം ആസ്വദിച്ചിരുന്നു. മല്ലിക്ക് പണ്ടത്തേതിൽ നിന്നും ഒരു മാറ്റവും ഇല്ല. ഞാൻ ആദ്യമായി കണ്ട മല്ലി തന്നെ.പുറത്ത് നിന്ന് കാറ്റടിച്ച് അവളുടെ മുടി പാറി കളിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കി അങ്ങനെ ഇരുന്നു.
ഞങ്ങൾ വൈകുനേരത്തോടെ ചെന്നൈയിൽ എത്തി. സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അതും അവൾക്കൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ വീട്ടിൽ എത്തി.ഓട്ടോക്ക് പൈസ കൊടുത്ത് ഞങ്ങൾ വീട്ടിലേക്ക് കയറി.
എന്റെ കഥ അറിയാവുന്നതിഞ്ഞാൽ രാഘവേട്ടൻ ഞങ്ങൾക്ക് താമസിക്കാനായി എന്റെ പേരിൽ ഒരു വീട് വാങ്ങിയിരുന്നു.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്. ഞാൻ മല്ലിയെയും കൊണ്ട് വീടിനുളിലേക്ക് കയറി. വീട്ടിലെ സൗകര്യങ്ങൾ കണ്ട് അവളുടെ കണ്ണ് തള്ളി. എല്ലാവിധ ഗൃഹോപകരണങ്ങൾ ആ വീട്ടിലുണ്ടായിരുന്നു ഒപ്പം കറന്റും. മല്ലിയെ ഞാൻ വീടിനകമെല്ലാം ചുറ്റി കാണിച്ചു. അവളിൽ ആ കാഴ്ചകൾ എല്ലാം സന്തോഷം നിറച്ചു.സന്തോഷം കൊണ്ട് മല്ലിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ഞാൻ മല്ലിയുടെ മുഖം കൈയിൽ കോരി എടുത്ത് ആ കണ്ണിരോപ്പിക്കൊണ്ട് അവളോട് ചോദിച്ചു
“സന്തോഷമായോ ”
“ഉം ”
അവളൊന്ന് മൂളി.
പെട്ടെന്ന് അവളുടെ മുഖ ഭാവം മാറി. സന്തോഷം മാറി ദേഷ്യമായി.
“മമ്മാനോട് ഞാൻ വലതും പറഞ്ഞിട്ടുണ്ടോ?”
“എന്ത് പറഞ്ഞിട്ടുണ്ടോന്ന്?”