അവരോടായി പറഞ്ഞു.
അക്ക ഞങ്ങളുടെ കൂടെ പോരനായി സമ്മതിച്ചില്ല. ഞാനും മല്ലിയും കുറേ നിർബന്ധിച്ചെങ്കിലും അക്ക സമ്മതിച്ചില്ല. നാട് വീട് വേണ്ടപ്പെട്ടവരെല്ലാം ഉറങ്ങുന്ന മണ്ണ് അങ്ങനെ കുറേ സെന്റിമെൻസ് പറഞ്ഞ് ഒഴിവായി. ഒടുവിൽ അക്കയുടെ വാശിക്ക് മുൻപിൽ ഞങ്ങൾ തോറ്റു.ഞാൻ എന്റെ അവിടത്തെ അഡ്രസ് അക്കയെ ഏൽപ്പിച്ച് പറഞ്ഞു
“എന്ത് ആവശ്യമുണ്ടെങ്കിലും ആരെങ്കിലും പറഞ്ഞ് വിട്ടാൽ മതി ഞാൻ ഉടനെ തന്നെ പറന്ന് വരാം”
ഞാൻ അക്കയോട് യാത്ര പറഞ്ഞ് മല്ലിയെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി. ഒരു തുണി സഞ്ചിയിൽ അവൾക്ക് വേണ്ട സാധനങ്ങൾ എല്ലാം ആക്കി അവൾ എന്റെ കയും പിടിച്ച് നടന്നു.അക്കയെ അവിടെ ഒറ്റക്കാക്കി പോന്ന വിഷമം അവളിൽ ഉണ്ടായിരുന്നു.
ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റെടുത്ത് തീവണ്ടിക്കായി കാത്തിരുന്നു. മല്ലി എനിക്കരികിലായി ഇരുന്നു.ഇത് ഏതാ സ്ഥലമെന്നാ രീതിയിൽ അവളെഞ്ഞേ നോക്കി
“മല്ലി നമ്മൾ തീവണ്ടിയില്ലാ പോവുന്നേ. നീ ഒരിക്കൽ സിനിമയിൽ തീവണ്ടി കണ്ട് പറഞ്ഞില്ലെ നിനക്ക് തീവണ്ടി കാണമെന്ന്.ഇന്ന് ഞാൻ നിനക്ക് തീവണ്ടി കാട്ടി തരും. കാട്ടി തരുക മാത്രമല്ല നമ്മൾ അതിൽ പോവുകയും ചെയ്യും ”
“ശരിക്കും ”
വിശ്വാസം ആവാതെ മല്ലി എന്നോടായി ചോദിച്ചു
“അതേടി ”
മല്ലി സന്തോഷം കൊണ്ട് എന്റെ കൈയിൽ കെട്ടിപിടിച്ച് തീവണ്ടിക്കായി കാത്തിരുന്നു.
ട്രെയിൻ വരാറായി എന്ന അന്നൗൺസ്‌മെന്റ് കേട്ടു.ട്രെയിൻ വലിയ ശബ്ദത്തോടെ ചീറി കുതിച്ച് ഞങ്ങൾക്ക് മുന്നിൽ വന്ന് നിന്നു. മല്ലി ട്രെയിനിന്റെ വരവ് കണ്ട് പേടിച് എന്റെ കൈയിൽ മുറുകെ പിടിച്ചു.
ഞാൻ മല്ലിയുടെ കൈയും പിടിച്ച് ട്രെയിനിൽ കയറി. അവളെ ഒരു വിന്റോ സീറ്റിൽ ഞാൻ ഇരുത്തി. അവൾക്ക് തൊട്ടരികിലായി ഞാൻ ഇരുന്നു. ട്രെയിൻ