ഞാൻ അക്കയോടും മല്ലിയോടും അവസാനമായി യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. അവർ എന്നെ നിറ കണ്ണുകളോടെ യാത്രയാക്കി. ഞാനും അവരെ പിരിയുന്ന ദുഃഖത്താൽ കരയുന്നുണ്ടായിരുന്നു. ആ നാടിനോടും നാട്ടുകാരോടും യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നും ചെന്നൈയിലേക്കായി പോയി.
രണ്ട് മാസങ്ങൾക്ക് ശേഷം
ഞാൻ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് മല്ലിയെയും അക്കയേയും കൂട്ടികൊണ്ട് വരാൻ പോകുകയാണ്.കല്യാണം കഴിഞ്ഞ് മൂന്നാം നാൾ പോയതിഞ്ഞാൽ ഞാൻ മല്ലിയെ ശരിക്കും മിസ്സ് ചെയ്തിരുന്നു. വർഷങ്ങളോളം കാണാതിരുന്ന പോലെ.ഇന്ന് അവളെ കാണുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ.
ഞാൻ നാട്ടിൽ എത്തി. കുറേ നാളുകൾക്ക് ശേഷം അവിടെ കണ്ടപ്പോൾ ആകെ മാറിയത് പോലെ. ഞാൻ മല്ലിയെ കാണാഞ്ഞായി വീട്ടിലേക്ക് കയറി.
പാന്റും ഷർട്ടും ധരിച്ചായിരുന്നു ഞാൻ വന്നത്.ഏറെ നാളുകൾക്ക് ശേഷം എന്നെ കണ്ടതും പരിചിതമല്ലാത്ത വേഷത്തിൽ ഒരാളെ കണ്ടതും അവർ ഞെട്ടി. എന്നെ തിരിച്ചറിഞ്ഞ മല്ലി മാമ്മാ എന്ന് വിളിച്ച് കെട്ടിപിടിച്ച് കരയുവാൻ തുടങ്ങി. കരയുന്നതിനോടൊപ്പം എന്നെ തെരു തെരന്ന് ഉമ്മ വെച്ചു കൊണ്ടിരുന്നു. ഞാനും സന്തോഷം കൊണ്ട് തിരിച്ച് ഉമ്മ വെക്കാൻ തുടങ്ങി. അക്കയെ കണ്ടപ്പോൾ ഞാൻ മല്ലിയെ വിട്ടു. അക്കയുടെ അടുത്തേക്ക് പോയി. അക്ക എന്നെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. എന്നെ കണ്ട സന്തോഷത്തിൽ അക്കയും കരയുവാൻ തുടങ്ങി.
“എനിക്ക് അറിയാം എന്റെ മോൻ ഞങ്ങളെ കൂട്ടി കൊണ്ട് പോവാൻ വരുമെന്ന് “അക്ക എന്നെ കണ്ട സന്തോഷത്തിൽ പറഞ്ഞു.
ഞാൻ അവരോട് വിശേഷങ്ങൾ ചോദിച്ചു. അവർ അവിടെത്തെയും ഞാൻ ചെന്നൈയിലെയും വിശേഷങ്ങൾ പറഞ്ഞു.
“സംസാരിച് ഇരിക്കാൻ നേരമില്ല. ഞാൻ നിങ്ങളെ കൂട്ടി കൊണ്ട് പോവാനാണ് വന്നത്.നമ്മുക്ക് ഇപ്പോൾ പോയാൽ രാത്രിക്ക് മുൻപ് അവിടെ എത്താം” ഞാൻ