ഞങ്ങൾ വീട്ടിലെത്തി.മല്ലി ഇന്ന് നടന്നതിന്റെ സന്തോഷത്തിലായിരുന്നു. എന്തോ ഇഷ്ടപെടാത്ത രീതിയിൽ അവൾ എന്നെ നോക്കി.
“മതി ഈ മുണ്ടും കുപ്പായവും ഇട്ടത്. അത് ഊരിക്കെ. എന്നിട്ട് കോണകം എടുത്ത് ഉടുത്തെ”
“എന്റെ പെണ്ണെ ഞാൻ ഇങ്ങനെ കുറച്ചൊന്നു നടക്കട്ടെ ”
“വേണ്ട വേണ്ട മാമ്മൻ കോണകമുടുത്ത് നടന്നാൽ മതി “ഞാൻ എതിർത്തു.
എന്റെ ആ പ്രവർത്തി ഇഷ്ടപെടാത്തതിഞ്ഞാൽ മല്ലി എന്റെ മുണ്ട് വലിച്ച് പറിച്ച് എറിഞ്ഞു.ഞാൻ അത് തടയാൻ നോക്കിയെങ്കിലും അത് നടന്നില്ല. അപ്പോഴേക്കും അവളന്റെ ഷർട്ട് ഊരി മാറ്റാൻ നോക്കി. ഞാൻ അത് തടയാൻ ശ്രെമിച്ചപ്പോൾ അവൾക്ക് വാശി കയറി. അവൾ അത് വലിച്ച് കീറും എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ തന്നെ അത് ഊരി അവൾക്ക് നൽകി. ഇപ്പോ ഞാൻ ഒരു കോണകം മാത്രം ഉടുത്ത് അവൾക്ക് മുന്നിൽ നിന്നു.അപ്പോളാണ് അവളിൽ സന്തോഷം വന്നത്.
“ഇപ്പോളാണ് എന്റെ മാമ്മൻ സുന്ദരനായത് ”
“ഇങ്ങനെ ഒരു കോണകം കൊതിച്ചി ”
അവളൊന്ന് ഇളിച്ചു കാണിച്ചു.
തുണി മാറി നിക്കുമ്പോളായിരുന്നു അക്ക വരുന്നത്. മല്ലി ഇന്ന് നടന്ന വിശേഷങ്ങൾ എല്ലാം അക്കയോട് പറഞ്ഞു കൊടുത്തു. എന്നിട്ട് ഞങ്ങൾ ഇന്ന് വാങ്ങിയതെല്ലാം അക്കയക്ക് കാണിച്ചു കൊടുത്തു. അക്കക്ക് വാങ്ങിയ സാരി അക്കയെ ഏൽപ്പിച്ചു. അക്കക്ക് അതെല്ലാം സന്തോഷം നൽകുന്നുന്നതായിരുന്നു. അക്കയുടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
മല്ലി കൂട്ടുകാരികളോട് ഇന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞുകൊണ്ടിരുന്നു.കണ്ട സിനിമയിലെ കഥ പറഞ്ഞും പാട്ട് പാടിയും എല്ലാം അവൾ പറഞ്ഞു. ഞാൻ വാങ്ങി കൊടുത്ത സാരി എന്ന് പറഞ്ഞ് അവളതെലാം അവരെ കാണിക്കുണ്ടായിരുന്നു. വല്ലാത്തൊരു സന്തോഷത്തിലായിരുന്നു അവൾ.
പതിവ് പോലെ അത്താഴം കഴിച്ച് ഞങ്ങൾ കിടന്നു.രാത്രി ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റതായിരുന്നു ഞാൻ. എനിക്ക് പുറംതിരിഞ്ഞായിരുന്നു മല്ലി