ഞാൻ അവളെയും കൊണ്ട് ഒരു സിനിമ തിയേറ്ററിൽ കയറി.തീയേറ്ററിൽ ആളുകൾ കുറവായിരുന്നു.തിയേറ്ററിലെ ഒരു മൂലയിലെ ഒഴിഞ്ഞ രണ്ട് കസേരയിൽ ഞങ്ങൾ ഇരുന്നു.കസേരയുടെ കുഷേനിൽ ഇരുന്നപ്പോൾ അതിന്റെ സുഖം കൊണ്ട് അവൾ അതിലേക്ക് അമ്മർന്നിരുന്നു. അവളതിൽ ഇരുന്ന് ചാടി നോക്കി.വളരെ സന്തോഷവതിയായിരുന്നു അവൾ. ആളുകൾ ശ്രെദിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട് അടങ്ങി ഇരിക്കാൻ പറഞ്ഞു. അവൾ സീറ്റിൽ ചാരിയതും അത് പിന്നോട്ട് പോയി. അവൾ പേടിച്ച് മുനോട്ടേക്ക് ഇരുന്നു.
“മല്ലി. നീ പേടിക്കേണ്ട ഇവിടുത്തെ കസേരകളൊക്കെ ഇങ്ങനെയാ. നമ്മുക്ക് ചാരി കിടന്നിരുന്ന് കാണാൻ വേണ്ടിയാണ് ”
“എന്ത് കാണാഞ്ഞ മാമ്മാ നമ്മൾ ഇവിടെ വന്നത് ”
“സിനിമ ”
“സിനിമയോ അത് ഗൗണ്ടരുടെ വീട്ടിലെ ടി വിയിൽ ഉള്ളതല്ലെ”
“അത് തന്നെ. നീ അവിടെ സിനിമ കണ്ടിട്ടുണ്ടോ ”
“കുറച്ച് കണ്ടിട്ടുണ്ട്.സിനിമ കണ്ട് നിന്നപ്പോൾ ഗൗണ്ടറയ്യാ ചീത്ത പറഞ്ഞ് ഓടിപ്പിച്ചു”
“സാരമില്ല നമ്മുക്ക് ഇപ്പോ ഇവിടെയിരുന്ന് കാണാം”
മല്ലി സീറ്റിലേക്ക് ചാരി ഇരുന്നു. ഇപ്രാവശ്യം ശ്രെദ്ധിച്ച് പേടിയോടെയാണ് ഇരുന്നത്.കുറച്ച് നേരം ഇരുന്നതും അവൾ അതിനോട് പൊരുത്തപ്പെട്ടു.
സിനിമ തുടങ്ങാറായി ലൈറ്റുകൾ അണഞ്ഞു. മല്ലിക്ക് അവിടെ ഇരുട്ട് നിറഞ്ഞതിഞ്ഞാൽ പേടിയായി. അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു.
“പേടിക്കേണ്ട സിനിമ തുടങ്ങാറായതുക്കൊണ്ട ലൈറ്റെല്ലാം അണഞ്ഞത്. സിനിമ ഇരുട്ടത്തിരുന്നാ കാണാ.ഇപ്പോ സിനിമ തുടങ്ങും അങ്ങോട്ട് നോക്കിയിരുന്നോ “ഞാൻ മല്ലിക്ക് പറഞ്ഞു കൊടുത്തു.