“അങ്ങനെ അല്ല അക്കക്ക് അറിയാം നമ്മൾ ഒറ്റക്കിരുന്നാൽ എന്താ ചെയ്യാന്നൊക്കെ ”
ഞാൻ മല്ലിയെ എന്നിലേക്ക് ചേർത്ത് പിടിച്ചു. മല്ലി എന്നെ തള്ളി മാറ്റി പുറത്തേക്ക് ഓടി.
ഓടുമ്പോൾ അവൾ പറഞ്ഞു
“ഞാൻ അമ്മ വന്നിട്ട് വരാം ഈ മാമ്മൻ ആള് ശരിയല്ല. മാമ്മന്റെ ഒപ്പം ഒറ്റക്ക് ഇരിക്കുനത് ശരിയല്ല ”
അങ്ങനെ മറ്റൊരു സുന്ദരമായ ദിനവും കൂടി കടന്ന് പോയി. പിറ്റേന്ന് എനിക്കും കുറച്ച് പേർക്കും ചന്തയിൽ സാധനങ്ങൾ എത്തിച്ച് കൊടുക്കലായിരുന്നു ജോലി. ഇന്നാട്ടുക്കാർക്ക് വേണ്ടതെല്ലാം കിട്ടിയിരുന്ന ചന്ത. അതായിരുന്നു അവരുടെ ഗ്രാമതിർത്തി. ആ ചന്തക്കപ്പുറം ആരും ഇവിടെ നിന്ന് പോയിരുന്നില്ല. പുറം നാടുമായി അടുപ്പമില്ലാതെ അവർ ജീവിച്ച് പോവുന്നു.മറ്റ് നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ട് ജീവിച്ച് പോവുന്നു.ചന്തക്കപ്പുറം കുറച്ച് പോയാൽ ഒരു ചെറു പട്ടണമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവിടേക്ക് പോവാന്നുള്ള വഴിയും ഞാൻ ചോദിച്ച് മനസ്സിലാക്കി.
അവിടെക്കൊന്ന് പോവാൻ ഞാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ കുളിച്ച് ഞാൻ എന്റെ ഷർട്ടും മുണ്ടും എടുത്ത് ധരിച്ചു. എന്നെ ആ കോലത്തിൽ കണ്ട അക്കയും മല്ലിയും കാര്യമെന്തെന്ന് തിരക്കി.ഞാൻ നാട് വിട്ട് പോവാണെന്ന് അവർ കരുതി കാണും.
“മല്ലി നീ വേഗമോന്ന് ഒരുങ്ങ് നമ്മുക്ക് ഒരിടം വരെ പോവാം ”
അവൾ എന്തെന്നറിയാതെ ആശ്ചരിച്ചു.
“എവിടേക്ക് പോവുന്ന കാര്യമാ മാമ്മൻ പറയുന്നേ ”
“അതൊക്കെ ഞാൻ പറയാം നീ എന്റെ ഒപ്പം വാ ”
ഞാൻ അവളെ നിർബന്ധിച്ചു. അവൾ ചെറിയൊരു പേടിയോടെ നിന്നു.
” വാ മല്ലി പേടിക്കാതെ ഞാൻ അല്ലേ വിളിക്കുന്നെ എന്റെ കൂടെ നിനക്ക് വരാൻ പറ്റില്ലേ. വായോ “