‘ വരുമെങ്കില്‍… എന്നും വരാം..’
ഗൗരിയുടെ ഉള്ളില്‍ തികട്ടി വന്നത് ഒതുക്കി ഗൗരി ചിരിച്ചു നിന്നു
‘ ആള് ആംഗ്ലോ ഇന്ത്യനാ…’
ആപ്പിളിന്റെ നിറവും തുടുപ്പും കണ്ട് ഗൗരി ഓര്‍ത്തു
അന്നത്തെ സമാഗമം അവിടെ അവസാനിച്ചു
ഏറെ അകലെ അല്ലാതെ കൂട്ടുകാരികള്‍ ss കകാര്യം ചെ യ്യാന്‍ കാത്ത് നിന്നിരുന്നു…
‘ എടി മിണ്ടാപ്പൂച്ച കലം ഉടയ്ക്കുന്നെടി..’
ആരോടെന്നില്ലാതെ റോസ പറഞ്ഞു
‘ എന്തായാലും പിടിച്ചത് പുളിങ്കൊമ്പിലാ….’
മിനിയാ പറഞ്ഞത്
‘ ഒന്ന് ചുമ്മാതിരി പെണ്ണേ… ആണൊരാളുമായി സംസാരിച്ചാല്‍ പ്രേമാന്നാ…’
ഗൗരി കാര്യം നിസ്സാരവല്‍ക്കരിക്കാന്‍ നോക്കി
‘ കാണാന്‍ പോകുന്ന പൂരം…!’
മിനി ഉള്ളത് പറഞ്ഞു
‘ കുറ്റം പറയാന്‍ പറ്റില്ല.. എന്നാ ഗ്ലാമറാ..?’
റോസയുടെ സംസാരം എന്തായാലും ഗാരിക്കങ്ങ് നന്നായി ബോധിച്ചു
പെരിയാറില്‍ വെളളം കുറേ ഒഴുകി…
വരും വരായ്കകളെ കുറിച്ച് ബോധവും വിഷമവും ഉള്ളപ്പോഴും ഗൗരിക്ക് പീറ്ററില്ലാതെ പറ്റില്ല എന്ന നിലയായി..
പീറ്ററിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല….
പറയത്തക്ക ബന്ധുക്കള്‍ ആരും ഇല്ലാത്തത് ഒരു കണക്കിന് കാര്യമായി.. എന്ന് പീറ്ററിന് തോന്നി..
നഗരത്തിലെ കോളേജില്‍ ബി എസ്സി ക്ക് പഠിക്കുമ്പോള്‍ നിയമപരമായി പ്രായ പരിധി കഴിഞ്ഞു….
അന്തസ്സായി തന്നെ പെണ്ണ് ചോദിച്ച് പീറ്റര്‍ ഗൗരിയുടെ വീട്ടില്‍ ചെന്നു….
‘ പെണ്ണിന് പ്രായപൂര്‍ത്തി ആയോണ്ട് ആയിരിക്കുമല്ലോ വന്നത്..? മതവും ആചാരവും വിട്ട് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്… ഞങ്ങള്‍ക്ക് വേറേം കുട്ടികള്‍ ഉണ്ടേ… അവള്‍ക്ക് സ്വന്തം തീരുമാനം എടുക്കാന്‍ സ്വാതന്ത്യം ഉണ്ട്… പിന്നെ…. ഒരു നസ്രാണിയെ കെട്ടീന്ന് വച്ചാല്‍ ഞങ്ങള്‍ പടിയടച്ച് പിണ്ഡം വയ്ക്കും…. ഇനി എല്ലാം ഇഷ്ടം പോലെ…!’
കുത്തിനും ബഹളത്തിനും ഒന്നും ഞങ്ങള്‍ ഇല്ലെന്ന മട്ടില്‍ വലിയ നമ്പൂതിരി നയം