മോള് ഒറങ്ങിയോ [സത്യ]

Posted by

കോഫി കഴിക്കാന്‍ ‘ ഇരുകൂട്ടരും വേണ്ടതിലും ഏറെ സമയം എടുത്തു…

കൂട്ടുകാരികള്‍ കാണാതെ ‘ ചുള്ളനെ ‘ കണ്ണില്‍ നിന്നും മറയുവോളം ഗൗരി കൊതി തീരെ നോക്കി നിന്നു…

അടുത്ത ദിവസവും ഒരു പരീക്ഷണം പോലെ കൃത്യ സമയത്ത് കോഫി കഴിക്കാന്‍ ഇരുവരും അവിടെ എത്തിയിരുന്നു…

‘ കോഫി കുടി ‘ ആവര്‍ത്തിച്ചു കൊണ്ടിരുന്നു…

ഇടയ്ക്ക് എപ്പഴോ അവര്‍ പുഞ്ചിരി കൈമാറി…

ഒരു ദിവസം..

ആദ്യം ഇറങ്ങിയെങ്കിലും പീറ്റര്‍ വെളിയില്‍ ചുറ്റിപ്പറ്റി നിന്നു..

‘ തോഴിമാരൊത്ത് ‘ ഇറങ്ങിയപ്പോള്‍ പുറത്ത് ‘ ഒരാള്‍ ‘ കാത്ത് നിന്നത് കണ്ട് ഗൗരി പറഞ്ഞു,

‘ നിങ്ങള്‍ നടന്നോളു… ഞാന്‍ വന്നേക്കാം..!’

അവര്‍ കള്ളച്ചിരിയോടെ ഗൗരിയുടയും ചെറുപ്പക്കാരന്റേയും മുഖത്ത് മാറി മാറി നോക്കി നടന്ന് പോയി..

‘ എന്താ പേര്..?’

പീറ്റര്‍ ചോദിച്ചു

‘ ഗൗരി…’

തലകുനിച്ച് നാണത്തോടെ ഗൗരി പറഞ്ഞു

ഗൗരി മെല്ലെ മിഴികള്‍ ഉയര്‍ത്തി നെല്ലിട നേരം പീറ്ററിനെ നോക്കി

‘ എന്റെ യോ…? പീറ്റര്‍..’

പീറ്റര്‍ എന്ന് കേട്ടതും ഗൗരിയുടെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി…

‘ ഞാന്‍ sales executive ആണ്, IOC യില്‍….’ എന്നും വരുമോ ..?’

പീറ്റര്‍ ഉപചാരം എന്നോണം ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *