ആയിരുന്നു.
പിന്നീടും ഒന്ന് രണ്ട് പെൺകുട്ടികളോട് ഇഷ്ടം തോന്നി എങ്കിലും എന്റെ ചിന്താഗതികൾ എന്നെ അതിൽനിന്നും എല്ലാം മാറ്റി നിർത്തി.
അങ്ങനെ ഇരിക്കെ ചേച്ചിയുടെ കല്യാണം ആയി ഞാൻ ആകെ അവർ 5 പേരെയേ വിളിച്ചോളാരുന്നു അവരുടെ കൂടെ കൂടിയും മാറ്റ് പണികൾ എടുത്തും ഞാൻ സമയം കളഞ്ഞു പക്ഷെ ചേച്ചി വീട്ടിൽ നിന്നും പോകുകയാണ് എന്ന് ഓർത്തപ്പോ എനിക്ക് നല്ല വിഷമവും ഒണ്ടാരുന്നു.
കല്യാണ ശേഷം ചേച്ചി യാത്ര ചോദിച്ചപ്പോ ഞാൻ അറിയാതെ കരഞ്ഞുപോയി പിന്നെ അവക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല ഞങ്ങൾ കെട്ടിപിടിച്ചുനിന്ന് കൊറേ കരഞ്ഞു.
പിന്നീടുള്ള കൊറച്ചു ദിവസം എനിക്ക് അതോർത്തു നല്ല വിഷമം ഒണ്ടാരുന്നു പോകെ പോകെ അതൊക്കെ മാറി ഞാൻ സാധാരണ രീതിയിലേക്ക് മാറി. കോളേജ് ജീവിതം അശ്വതിച്ചുതന്നെ മുൻപോട്ട് പോയി. ഞാൻ പ്രേതീക്ഷിച്ചതും സിനിമയിലൂടെയും മറ്റും അറിഞ്ഞതുമായ കോളേജ് ജീവിതത്തിൽ നിന്നും എന്റെ അനുഭവത്തിന് ഒരുപാട് മാറ്റങ്ങൾ ഒണ്ടാരുന്നു.
കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ പൊയ്‌കൊണ്ടിരുന്നു. അവസാനം കോളേജ് ജീവിതം കഴിഞ്ഞു ഞങ്ങൾ ആറുപേരും ഒന്നിച്ചു തന്നെ നിൽക്കും എന്നും പറഞ്ഞാരുന്നു അവസാന പരീക്ഷ കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞത്.
കോളേജ് ജീവിതവും കൂട്ടുകെട്ടും കൊണ്ട് എനിക്ക് കൊറേ മാറ്റങ്ങൾ വന്നു. പ്രേതന്മായി ഞാൻ എല്ലാരോടും അടുത്ത് ഇടപ്പഴുകാൻ തുടങ്ങി പിന്നെ എന്റെ ഡ്രസിങ് പോലും മാറ്റം വന്നു സാധാരണ ഞാൻ എന്തെങ്കിലും ഇടും എന്നല്ലാതെ കളറോ മോഡലോ നോക്കാറില്ലാരുന്നു ഇപ്പൊ അതൊക്കെ ചെറുതായി നോക്കി തുടങ്ങി. ഇതൊക്കെയാണ് എനിക്ക് കോളേജ് ലൈഫ് കൊണ്ടുണ്ടായ നല്ല കാര്യങ്ങൾ.
പക്ഷെ ആറാമത്തെ സെമെസ്റ്റർ റിസൾട്ട് വന്നപ്പോ ഞാൻ ശെരിക്കും ഞെട്ടി